ഗുജറാത്തിൽ പാർട്ടിയെ ചെന്നിത്തല നയിച്ചേക്കും; പുതിയ ചുമതല നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നു!

Divya John
 ഗുജറാത്തിൽ പാർട്ടിയെ ചെന്നിത്തല നയിച്ചേക്കും; പുതിയ ചുമതല നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നു!  ഗുജറാത്തിലും പഞ്ചാബിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ പ്രവർത്തനം ഏകോപ്പിക്കാനുള്ള ചുമതല ചെന്നിത്തലയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. എഐസിസി പുനഃസംഘടന വൈകുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡ് പുതിയ ചുമതല നൽകുന്നതെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നു മാറ്റിയ രമേശ് ചെന്നിത്തലയ്ക്ക് പുതിയ ചുമതലകൾ നൽകാൻ കോൺഗ്രസ്. പുനഃസംഘടന സംബന്ധിച്ച നടപടികൾ വൈകുന്നതോടെ അടുത്ത സെപ്റ്റംബറോടെ മാത്രം പാർട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് മതിയെന്നാണ് കോൺഗ്രസിൻ്റെ നിലപാട്.



   എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ ഉയർത്തുമെന്ന് നേരത്തെ റിപ്പോർട്ടുൾ വന്നിരുന്നെങ്കിലും പുനഃസംഘടന വൈകുന്ന സാഹചര്യത്തിൽ ഇതും വൈകും. ഈ കാരണങ്ങൾ പരിഗണിച്ച് വരുന്ന തെരഞ്ഞെടുപ്പുകൾക്കു വേണ്ടിയുള്ള ഒരുക്കങ്ങളിലേയ്ക്ക് കടക്കുകയാണ് കോൺഗ്രസ് പാർട്ടി. മുൻപ് രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി വിവിധ ചുമതലകൾ ചെന്നിത്തല വഹിച്ചിട്ടുണ്ട്. ഈ പ്രവ‍ൃത്തിപരിചയമാണ് ഗുജറാത്ത്, പഞ്ചാബ് തെര‍ഞ്ഞെടുപ്പുകൾ ഏകോപിപ്പിക്കാൻ ചെന്നിത്തലയെ രംഗത്തിറക്കുന്നതിൽ ഹൈക്കമാൻഡിനെ പ്രേരിപ്പിക്കുന്നത്. ഡിസിസി പുനഃസംഘടനയുടെയും കെപിസിസി പട്ടികയുടെയും പേരിൽ പാർട്ടി നേതൃത്വത്തെ പ്രതിഷേധമറിയിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുക എന്ന ഉദ്ദേശവും കോൺഗ്രസിനുണ്ട്.



  മുൻപ് ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ച ചെന്നിത്തലയെ തിരിച്ചു ദേശീയരാഷ്ട്രീയത്തിലേയ്ക്ക് തന്നെ കോൺഗ്രസ് എത്തിക്കാനാണ് പദ്ധതിയിടുന്നതെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എൻ ശക്തൻ, വി ടി ബൽറാം, വി ജെ പൗലോസ്, വി പി സജീന്ദ്രൻ എന്നിവരാണ് പുതിയ കെപിസിസി വൈസ് പ്രസിഡൻ്റുമാർ. ജനറൽ സെക്രട്ടറിമാരായി 23 പേരെയും 28 നിർവാഹക സമിതിയംഗങ്ങളെയും പുതുതായി നിമയിച്ചിട്ടുണ്ട്. പത്മജ വേണുഗോപാലിലെ ആദ്യം വൈസ് പ്രസിഡൻ്റ് പട്ടികയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് നിർവാഹകസമിതിയിലേയ്ക്ക് മാറ്റുകയായിരുന്നു. അതേസമയം, സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ കോൺഗ്രസ് പുതിയ കെപിസിസി ഭാരവാഹി പട്ടികയും പുറത്തിറക്കി. 



  ഗ്രൂപ്പുകളുടെ നിർദേശങ്ങൾ പൂർണമായി അവഗണിക്കാതെയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിങ് പ്രസിഡൻ്ര് സ്ഥാനത്തുള്ള ടി സിദ്ദിങ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവർ ഉൾപ്പെടെ പട്ടികയിൽ മൊത്തം 56 പേരുണ്ട്. ഇവർക്ക് പുറമെ എഴുപതോളം സെക്രട്ടറിമാരെയും നിയമിക്കും. 3 ജനറൽ സെക്രട്ടറിമാരടക്കം 5 വനിതകളും പട്ടികയിലുണ്ട്. വി പ്രതാപചന്ദ്രനാണ് ട്രഷറർ ചുമതല. ജംബോ പട്ടിക എന്ന പ്രതീതി ഒഴിവാക്കാനായാണ് സെക്രട്ടറിമാരെ എക്സിക്യൂട്ടീവിൻ്റെ ഭാഗമാക്കാതിരുന്നത് എന്നാണ് വിവരം. എന്നാൽ ഈ നിയമനങ്ങൾക്കുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

Find Out More:

Related Articles: