'പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാപേരെയും അങ്ങനെ കരുത്തരുതെന്നു അബ്ദു റബ്ബ്! ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാ ക്രിസ്തീയ പുരോഹിതരെയും അങ്ങനെ കാണരുതെന്ന് അബ്ദു റബ്ബ് പറഞ്ഞു. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി കെ അബ്ദുറബ്ബ്. പാലാ ബിഷപ്പിനെ അനുകൂലിക്കാത്തവരും, അദ്ദേഹത്തിൻ്റെ വിദ്വേഷ പ്രസംഗത്തെ എതിർക്കുന്നവരുമായ ഒരു പാട് പുരോഹിതൻമാരും സഭാപിതാക്കളും ഈ നാട്ടിലുണ്ട്.
ഒരു ബിഷപ്പിൻ്റെ പേരിൽ എല്ലാ ബിഷപ്പുമാരെയും അതേ കണ്ണോടെ കാണരുത്. ഈ നാടിനെ പിന്നോട്ടല്ല, മുന്നോട്ടു നയിക്കാൻ സമുദായ നേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. സമുദായങ്ങൾക്കിടയിലുള്ള സൗഹൃദത്തിൻ്റെ കവാടങ്ങൾ കൊട്ടിയടയ്ക്കരുത്, രഞ്ജിപ്പിൻ്റേതായ എല്ലാ വാതായനങ്ങളും തുറന്നിടുമ്പോഴാണ് അവിടേക്ക് കാറ്റും വെളിച്ചവും കടക്കുക. ആ വെളിച്ചമില്ലാതെയായാൽ ചുറ്റും പരക്കുന്നത് ഇരുട്ടായിരിക്കും, പിന്നീട് അവസരം മുതലെടുക്കുക ഇരുട്ടിൻ്റെ ശക്തികളായിരിക്കും. അതുണ്ടാവരുത്- അബ്ദു റബ്ബ് പറഞ്ഞു. ദീർഘവീക്ഷണവും, വിശാലമായ കാഴ്ചപ്പാടുകളുമുള്ളവരാവണം സമുദായ നേതാക്കൾ. സമുദായ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള സാമൂഹ്യ ബാധ്യതകൾ നിറവേറ്റേണ്ടവരുമാണവർ. സമുദായ ഐക്യത്തിൽ വിള്ളൽ വീഴുന്ന ഏതു സന്നിഗ്ദ ഘട്ടങ്ങളിലും ഉണർന്നിരിക്കേണ്ടവരാണവർ. ഒരു ബിഷപ്പിൻ്റെ പേരിൽ എല്ലാ ബിഷപ്പുമാരെയും അതേ കണ്ണോടെ കാണരുത്. ഈ നാടിനെ പിന്നോട്ടല്ല, മുന്നോട്ടു നയിക്കാൻ സമുദായ നേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. സമുദായങ്ങൾക്കിടയിലുള്ള സൗഹൃദത്തിൻ്റെ കവാടങ്ങൾ കൊട്ടിയടയ്ക്കരുത്, രഞ്ജിപ്പിൻ്റേതായ എല്ലാ വാതായനങ്ങളും തുറന്നിടുമ്പോഴാണ് അവിടേക്ക് കാറ്റും വെളിച്ചവും കടക്കുക. ആ വെളിച്ചമില്ലാതെയായാൽ ചുറ്റും പരക്കുന്നത് ഇരുട്ടായിരിക്കും, പിന്നീട് അവസരം മുതലെടുക്കുക ഇരുട്ടിൻ്റെ ശക്തികളായിരിക്കും. അതുണ്ടാവരുത്- അബ്ദു റബ്ബ് പറഞ്ഞു. ദീർഘവീക്ഷണവും, വിശാലമായ കാഴ്ചപ്പാടുകളുമുള്ളവരാവണം സമുദായ നേതാക്കൾ. സമുദായ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള സാമൂഹ്യ ബാധ്യതകൾ നിറവേറ്റേണ്ടവരുമാണവർ. സമുദായ ഐക്യത്തിൽ വിള്ളൽ വീഴുന്ന ഏതു സന്നിഗ്ദ ഘട്ടങ്ങളിലും ഉണർന്നിരിക്കേണ്ടവരാണവർ.
പരസ്പര സ്നേഹവും, സഹവർത്തിത്തവും ഉദ്ഘോഷിച്ച് വിവിധ സമുദായ നേതാക്കൾ ഒരുമിച്ചിരിക്കുന്നതു തന്നെ അതിയായ സന്തോഷമുള്ള കാര്യവുമാണ്. വർഗീയത വിതച്ചു ലാഭം കൊയ്യാമെന്ന് കരുതുന്ന പാലാ ബിഷപ്പിൽ നിന്നല്ല, സാമൂഹ്യ നന്മ മാത്രം ലക്ഷ്യമാക്കുന്ന കർദ്ദിനാൾ മാർ ബസേലിയസ് ബാവയെപ്പോലുള്ള പിതാക്കളിൽ നിന്നുമാണ് ക്രിസ്തീയ ദർശനങ്ങളെ പഠിക്കേണ്ടത്. കർദ്ദിനാൾ മാർ ബസേലിയസ് ബാവയsക്കം നന്മയുള്ളവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു- അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാലാ ബിഷപ്പിൻ്റെ വിഷലിപ്തമായ ഒരു പ്രസ്താവനയുടെ പേരിൽ സ്വസമുദായം തെറ്റിദ്ധരിക്കപ്പെടരുതെന്ന ഉത്തമബോധ്യത്തോടെ കർദ്ദിനാൾ മാർ ബസേലിയസ് ബാവ വിളിച്ചു ചേർത്ത സമുദായ നേതാക്കളുടെ യോഗം എന്തുകൊണ്ടും പ്രശംസനീയമാണ്.