രാജിവെച്ചില്ലെങ്കിൽ ഭാവിയിൽ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും; കെ മുരളീധരൻ ശിവൻ കുട്ടിയോട്!

Divya John
 രാജിവെച്ചില്ലെങ്കിൽ ഭാവിയിൽ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും; കെ മുരളീധരൻ ശിവൻ കുട്ടിയോട്!  നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ മുരളീധരൻ എംപി. അതായത് രാജിവെച്ചില്ലെങ്കിൽ ശിവൻകുട്ടിയ്ക്ക് നാണംകെട്ട് പുറത്ത് പോകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാവിൻറെ വാക്കുകൾ. "ഇപ്പോൾ രാജിവെച്ചില്ലെങ്കിൽ ഭാവിയിൽ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരും. കോടതി ശിക്ഷിച്ചാൽ, ശിക്ഷ പല രീതിയിലാകാം. അത് ജഡ്ജിയുടെ അധികാരമാണ്. പക്ഷെ രണ്ടു കൊല്ലത്തിൽ കൂടുതൽ ശിക്ഷിച്ചാൽ എംഎൽഎ സ്ഥാനം പോകും" മുരളീധരൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 



    രണ്ട് വർഷത്തിൽ കുറവാണ് ശിക്ഷിക്കുന്നതെങ്കിലും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരുമല്ലോയെന്ന് പറഞ്ഞ കെ മുരളീധരൻ ഇപ്പോൾ രാജി വെച്ചാൽ ശിവൻകുട്ടിയ്ക്ക് ധാർമികതയെങ്കിലും ഉയർത്തിക്കാട്ടാമെന്നും വാർത്താസമ്മേളത്തിൽ പറഞ്ഞു. മാത്രമല്ല രാജിവെച്ചാൽ ധാർമികതയുടെ പേരെങ്കിലും പറയാം. കോടതി ശിക്ഷിച്ചതിൻറെ പേരിൽ പുറത്തുപോകേണ്ടി വന്നാൽ സർക്കാരിൻറെ മുഖം കൂടുതൽ വികൃതമാകുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിൻറെ അവസാന കാലത്ത് മന്ത്രി കെടി ജലീൽ രാജിവെച്ചത് ചൂണ്ടിക്കാട്ടിയ മുരളീധരൻ രാജിവെക്കാതെ ജലീൽ അവസാനം വരെ പിടിച്ചുനിന്നില്ലേ. അവസാനം നാണംകെട്ട് പുറത്തുപോകേണ്ടി വന്നില്ലേയെന്നും ചോദിച്ചു. 



  അതേസമയം നേരത്തെ പരോക്ഷമായി സംസ്‌ഥാന സർക്കാരിനെ പ്രശംസിച്ചു കെ മുരളീധരൻ രംഗത്ത് എത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് വിശക്കുന്നവരുടെ മുന്നിൽ അന്നമെത്തിച്ചവരുടെ കൂടെയാണ് ജനം നിന്നതെന്ന് മുരളീധരൻ പറഞ്ഞു. ഈ സമയത്ത് ആരാണ് സ്വർണം കടത്തിയതെന്നോ മരം മുറിച്ചതെന്നോ ജനങ്ങൾ ചിന്തിക്കില്ല. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകുന്നവരോടും ഇതേ വിധേയത്വമുണ്ടാകുമെന്നും കോൺഗ്രസിൻ്റെ പ്രവർത്തനശൈലിയിൽ അടിമുടി മാറ്റമുണ്ടാകണമെന്നും മുരളീധരൻ പറഞ്ഞു. അയൽക്കൂട്ടം ഉണ്ടാക്കുന്നതിനു മുൻപു അയൽക്കാരെ ഉണ്ടാക്കേണ്ട സാഹചര്യമാണ് കേരളത്തിൽ കോൺഗ്രസിനുള്ളതെന്ന് മുരളീധരൻ പറഞ്ഞു. 



  പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ പൊളിച്ചെഴുത്ത് വേണം. താഴേത്തട്ടിൽ പ്രവർത്തിച്ചാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്നും ഒരു വ്യക്തിയ്ക്കു പകരം മറ്റൊരാൾ വന്നതുകൊണ്ട് മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എൻഎസ്എസ് ഒഴികെ മറ്റൊരു സമുദായ സംഘടനയും ഭരണമാറ്റം ആഗ്രഹിച്ചില്ലെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സമുദായങ്ങൾക്കും ഭരണത്തിൽ പ്രാതിനിധ്യമുണ്ടായിരുന്നെങ്കിലും വോട്ടെണ്ണിയപ്പോൾ ആരും കൂടെയുണ്ടായിരുന്നില്ല. സമുദായനേതാക്കളെ സന്ദർശിക്കരുതെന്നു പറഞ്ഞാൽ കയ്യടി കിട്ടും, പക്ഷെ വോട്ട് കിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, സ്ഥാനാർഥി നിർണയത്തിൽ ജനസമ്മതി മാത്രമാണ് മാനദണ്ഡം ആകേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.
 

Find Out More:

Related Articles: