പണം ബിജെപി നേതാക്കൾ പറഞ്ഞിട്ട് കൊണ്ടുവന്നതെന്ന് ധർമരാജൻ!

Divya John
 പണം ബിജെപി നേതാക്കൾ പറഞ്ഞിട്ട് കൊണ്ടുവന്നതെന്ന് ധർമരാജൻ! കൊടകരയിൽ വെച്ച് കാറിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപ തൻറേതല്ലെന്നും ബിജെപി നേതാക്കളുടെ നിർദേശപ്രകാരം പണം താൻ എത്തിക്കുകയായിരുന്നുവെന്നുമാണ് ധർമരാജൻ മൊഴി നൽകിയിരിക്കുന്നത്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ വെട്ടിലാക്കി പ്രതി ധർമരാജൻ്റെ മൊഴി.ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 നേതാക്കളെ സാക്ഷികളാക്കി കഴിഞ്ഞ ദിവസം കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 





   കാറിൽ നിന്ന് തട്ടിയെടുത്ത പണം ബിജെപി സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിച്ച തെര‍ഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് പോലീസ് പറയുന്നത്. പണം കവർച്ച ചെയ്ത സംഘത്തിലുണ്ടായിരുന്ന 22 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പണം കൊണ്ടുവന്ന സംഘത്തിലുണ്ടായിരുന്ന ധർമരാജൻ അന്വേഷണ സംഘത്തിനു മുന്നിലാണ് ഇത്തരത്തിൽ ഹർജി നൽകിയതെന്നണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. പണം തൻറേതാണെന്ന തരത്തിൽ ഹർജി നൽകിയത് പരപ്രേരണ മൂലമാണെന്ന് ധർമരാജൻ അന്വേഷണസംഘത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്. പണം തൻറേതാണെന്നു തെളിയിിക്കാനുള്ള രേഖകൾ കൈവശം ഇല്ലെന്നും അതുകൊണ്ടാണ് രേഖകൾ ഹാജരാക്കാത്തതെന്നും ധർമരാജൻ അന്വേഷണസംഘത്തോട് അറിയിച്ചു. 





   കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ വാദത്തിനു വിരുദ്ധമാണ് ധർമരാജൻ്റെ നിലപാട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി 40 കോടി രൂപ കേരളത്തിലെത്തിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊടകരയ്ക്കു പുറമെ സേലത്തു വെച്ചും ഇതിൽ നാലരക്കോടി രൂപ കവർച്ച ചെയ്യപ്പെട്ടതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ധർമജനു പുറമെ ഹവാല ഏജൻ്റുമാർ വഴിയും പണം എത്തിച്ചിട്ടുണ്ടെന്നും മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പണം സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് കൈമാറിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. 




പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ തൻറെ പക്കൽ ഇല്ലെന്നും പണം ബിജെപി നേതാക്കളുടെ നിർദേശം അനുസരിച്ചാണ് കേരളത്തിൽ എത്തിച്ചതെന്നുമാണ് ധർമജൻ്റെ മൊഴി. പണം കൊണ്ടുവന്ന സംഘത്തിലുണ്ടായിരുന്ന ധർമരാജൻ അന്വേഷണ സംഘത്തിനു മുന്നിലാണ് ഇത്തരത്തിൽ ഹർജി നൽകിയതെന്നണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. പണം തൻറേതാണെന്ന തരത്തിൽ ഹർജി നൽകിയത് പരപ്രേരണ മൂലമാണെന്ന് ധർമരാജൻ അന്വേഷണസംഘത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്. പണം തൻറേതാണെന്നു തെളിയിിക്കാനുള്ള രേഖകൾ കൈവശം ഇല്ലെന്നും അതുകൊണ്ടാണ് രേഖകൾ ഹാജരാക്കാത്തതെന്നും ധർമരാജൻ അന്വേഷണസംഘത്തോട് അറിയിച്ചു. 

Find Out More:

Related Articles: