മന്ത്രിയുടെ പേരിൽ പ്രൊഫൈൽ നിർമ്മിച്ച് വ്യാജ പ്രചാരണം!

frame മന്ത്രിയുടെ പേരിൽ പ്രൊഫൈൽ നിർമ്മിച്ച് വ്യാജ പ്രചാരണം!

Divya John
       മന്ത്രിയുടെ പേരിൽ പ്രൊഫൈൽ നിർമ്മിച്ച് വ്യാജ പ്രചാരണം! വ്യാജ പ്രൊഫൈലിലൂടെ പോളി ടെക്നിക്ക് പരീക്ഷകൾ മാറ്റിവെച്ചെന്ന് പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് മേധാവിക്ക് പരാതി നൽകിയതായി മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് പരീക്ഷകൾ മാറ്റിവെച്ചതായി പ്രചാരണം.  മന്ത്രി പറയുന്നത് ഇങ്ങനെ, "എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് എന്ന് തോന്നുന്ന വിധത്തിൽ വ്യാജ പേജ് ഉണ്ടാക്കി ജൂലായ് 7-ാം തീയതി തുടങ്ങാനിരുന്ന പോളിടെക്നിക് പരീക്ഷകൾ മാറ്റിവച്ചു എന്ന് പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 


   ഇത് വസ്തുതാപരമായ വാർത്തയായി ആരും കരുതേണ്ടതില്ല. 
" തികഞ്ഞ ഉത്തരവാദിത്തത്തോടെ മാത്രം ഉപയോഗിക്കേണ്ട സാമൂഹ്യ മാധ്യമങ്ങളെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതും, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാനുള്ള ഇടമാക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം." "നിലവിലുള്ള സൈബർ നിയമങ്ങളനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് ഇത് ചെയ്തവർ ഓർക്കണം. "ഈ സമയം നന്നായി പഠിച്ച് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലും എടുത്ത് പരീക്ഷ എഴുതുന്നതിനും, ഭാവി സുരക്ഷിതമാക്കുന്നതിനും പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കൾ ശ്രദ്ധിക്കുമല്ലോ.



   " മന്ത്രി വ്യക്തമാക്കി. 
എന്നാൽ ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്നാണ് ആരോപണം. യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനാണ് പരാതിക്കാരൻ.ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രഫ ബിന്ദു എന്നാണ് എഴുതിയിരുന്നത്. ബാലറ്റ് പേപ്പറിലും പ്രഫ ബിന്ദു എന്നായിരുന്നു. 


  ജനങ്ങളെ കബളിപ്പിച്ചാണ് ബിന്ദു വോട്ട് വാങ്ങിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.എതിർ സ്ഥാനാർത്ഥിയായ തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുരേഖകൾ ഇറക്കിയിരുന്നു. ഇത് ബിന്ദുവിന്റെ അറിവോടെയാണെന്നാണ് ആരോപണം. അതിനാൽ ബിന്ദുവിന്റെ വിജയം റദ്ദാക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം.  ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രഫ ബിന്ദു എന്നാണ് എഴുതിയിരുന്നത്.

Find Out More:

Related Articles: