ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ നടത്തി ചട്ടലംഘനം ഉണ്ടെങ്കിലും നടപടിയുണ്ടാവില്ല! സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജുകളും മറ്റ് ഹോൾഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും സഭയിൽ ആദ്യമായതിനാൽ നടപടി ഉണ്ടാവില്ല. ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞയ്ക്ക് എത്തിയ കെകെ രമ എംഎൽഎക്കെതിരെ നടപടി ഉണ്ടാവില്ല. നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് കെകെ രമ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചത്. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി ലഭിച്ചിരുന്നു. "താൻ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് കെകെ രമ പറഞ്ഞു. സഭയിൽ പ്ലക്കാർഡ് ഉയർത്താറുണ്ട്. കറുത്ത തുണി പ്രദർശിപ്പിക്കാറുണ്ട്.
കെഎം മാണിയുടെ ബജറ്റ് അവതരണ ദിനത്തിൽ കണ്ടതുപോലെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കാൻ സാധിക്കാത്ത ഒരുപാട് പ്രകടനങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു സന്ദർഭത്തിലും അച്ചടക്ക നടപടികൾക്ക് മുതിർന്നതായി തോന്നുന്നില്ല." സഭയിൽ ഏതെങ്കിലും തരത്തിലുള്ള പ്രദർശനങ്ങൾ ചട്ടലംഘനമാണെന്ന് സ്പീക്കർ എംബി രാജേഷ് വ്യക്തമാക്കിയിരുന്നു. അതേസമയം, പുതിയ അംഗമായതിനാൽ നിയമസഭയുടെ ചട്ടങ്ങളെക്കുറിച്ച് ധാരണ ഉണ്ടാവില്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ വിലയിരുത്തൽ. മറ്റ് നടപടികൾ രമയ്ക്കെതിരെ ഉണ്ടാവില്ലെന്നാണ് വിവരം. "ബാഡ്ജ് ശരീരത്തിന്റെ ഭാഗമായാണ് കുത്തിക്കൊണ്ടു പോയത്. അത് എങ്ങനെയാണ് അച്ചടക്ക ലംഘനമായി മാറുന്നത്. അവർക്കത് ശ്രദ്ധിക്കാതെ ഇരിക്കാമായിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നു തന്നെയാണ് വിചാരിക്കുന്നത്. ഇനി സഭയും സ്പീക്കറും തീരുമാനിക്കട്ടെ.
" കെകെ രമ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം "ബാഡ്ജ് ശരീരത്തിന്റെ ഭാഗമായാണ് കുത്തിക്കൊണ്ടു പോയത്. അത് എങ്ങനെയാണ് അച്ചടക്ക ലംഘനമായി മാറുന്നത്. അവർക്കത് ശ്രദ്ധിക്കാതെ ഇരിക്കാമായിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നു തന്നെയാണ് വിചാരിക്കുന്നത്. ഇനി സഭയും സ്പീക്കറും തീരുമാനിക്കട്ടെ." കെകെ രമ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഒരു അഭിമുഖത്തിനിടെ പിണറായി വിജയനെ എക്കാലവും എതിർക്കുമെന്നു പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവോ എന്ന് ചോദ്യത്തിനാണ് രമയുടെ മറുപടി. 'പിണറായി വിജയൻ ഇപ്പോൾ കേരളത്തിൻറെ മുഖ്യമന്ത്രിയാണ്. ആ നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കേണ്ടിടത്ത് ബഹുമാനിക്കും. എന്നാൽ പിണറായി വിജയൻ എന്ന സിപിഎം നേതാവിനെ എതിർക്കാൻ എൻറെ അടുത്ത് തീർച്ചയായും ഒരു പാട് കാരണങ്ങളുണ്ട്' എന്നാണ് രമ പറഞ്ഞത്.
താനിപ്പോൾ ആർഎംപിയുടെ പ്രവർത്തക മാത്രമല്ലെന്നും വടകരയിൽ നിന്നുള്ള എംഎൽഎയാണെന്ന് പറയുന്ന രമ, മുഖ്യമന്ത്രിയും ജനപ്രതിനിധിയും ആകുമ്പോൾ തൻറെ ഭാഗത്തു നിന്നു സ്വീകരിക്കേണ്ട രീതിയും ഉണ്ടെന്ന് വ്യക്തമാക്കുന്നു. ഇപ്പോൾ ആർഎംപിയുടെ പ്രവർത്തക മാത്രമല്ല, വടകരയിൽ നിന്നുള്ള നിയമസഭാംഗമാണ്. ആ നിലയിൽ മണ്ഡലത്തോടും ജനങ്ങളോടും എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനു ചേരാത്ത പെരുമാറ്റം തെറ്റായിപ്പോകുമെന്നും അവർ വ്യക്തമാക്കി. അതുകൊണ്ടു ജനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയോട് ഇടപെടാൻ ശ്രമിക്കുകയും പറയേണ്ട കാര്യങ്ങൾ അദ്ദേഹത്തോടു പറയാൻ ശ്രമിക്കുകയും ചെയ്യും രമ വ്യക്തമാക്കി.