കേരളത്തിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു: മോദി!

Divya John
കേരളത്തിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു. രാജ്യത്തെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പണം അനുവദിച്ചിരിക്കുന്നത്.രാജ്യത്ത് ഓക്സിജൻ പ്ലാന്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അടിയന്തര നീക്കം.നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പി എം കെയേഴ്സ് ഫണ്ടിൽ നിന്നുമാണ് ഓക്സിജൻ പ്ലാന്റുകളിലേക്ക് ആവശ്യമായ പണം അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.


രാജ്യത്ത് 718 ജില്ലകളാണ് ഉള്ളത് ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ അനുവദിച്ചിരിക്കുന്ന പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശമുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ജില്ലാ ആസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റുകൾ സ്ഥാപിക്കുന്നത്.ഈ വർഷമാദ്യം പി എം കെയറിൽ 201.58 കോടി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നടപടിയുണ്ടായിരിക്കുന്നത്. രാജ്യത്തെ പൊതുജനാരോഗ്യ സൗകര്യങ്ങൾക്കുള്ളിൽ 162 സമർപ്പിത പ്രഷർ സ്വിംഗ് അഡോർപ്ഷൻ (പിഎസ്എ) മാഡിക്കൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ. 



രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന. കഴിഞ്ഞ ആഴ്ചയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആറ് ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇത് വീണ്ടും നീട്ടാനുള്ള സാധ്യത മുന്നിൽ കാണുന്നത്. ഇപ്പോൾ ഒരു ലോക്ക്ഡൗൺ ചുമത്തിയില്ലെങ്കിൽ, ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സർക്കാർ നിങ്ങളെ പൂർണ്ണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഈ കടുത്ത തീരുമാനമെടുത്തു. എന്നാണ്, കെജ്രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 


കൊവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ഓക്സിജൻ ക്ഷാമവും ഡൽഹിയെ വെല്ലുവിളിക്കുകയാണ്. ഓക്‌സിജന്റെ കുറവ് സംബന്ധിച്ച് ഡൽഹിയിലെ ആശുപത്രികൾ എസ്‌ഒ‌എസ് സന്ദേശങ്ങൾ അയച്ചിരുന്നു. കെജ്‌രിവാൾ ഇന്നലെ വൈകിട്ട് എല്ലാ മുഖ്യമന്ത്രിമാരോടും ട്വീറ്റിൽ ഓക്സിജന് വേണ്ടി അഭ്യർത്ഥിച്ച് രംഗത്തുവരികയും ചെയ്തു. "എല്ലാ മുഖ്യമന്ത്രിമാർക്കും ഡൽഹിക്ക് ഓക്സിജൻ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. അവർക്ക് കേന്ദ്രസർക്കാർ ഉണ്ടെങ്കിലും കേന്ദ്രസർക്കാർ ഞങ്ങളെ സഹായിക്കുന്നുണ്ടെങ്കിലും കൊറോണയുടെ കാഠിന്യം ലഭ്യമായ എല്ലാ വിഭവങ്ങളും അപര്യാപ്തമാണെന്ന് തെളിയിക്കുന്നു," അദ്ദേഹം കുറിക്കുന്നു.

Find Out More:

Related Articles: