അമേരിക്കയില്‍ കൊറോണ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്.

VG Amal
അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്.

അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസിയാണ് ഇപ്പോൾ ഇ  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം അഭിപ്രായപെടുന്നു.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ഡോ ആന്റണി ഫൗസി പറയുന്നു.

ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിച്ചേക്കാം. ദശലക്ഷക്കണക്കിന് ആളുകളില്‍ രോഗം വന്നേക്കാം. വളരെവേഗം പടരുന്നതിനാല്‍ അതിന്റെ പിടിയിലകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- അദ്ദേഹം വക്തമാക്കുന്നു. 

അമേരിക്കയില്‍ നിലവില്‍ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2350 പേര്‍ മരിച്ചു. വൈറസ് വ്യാപനത്തിന്റെ ഈ കണക്കുകള്‍ വെച്ച് നോക്കിയാല്‍  കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. ദെബോറ ബ്രിക്‌സ് പറയുന്നു.

ഭൂരിഭാഗം രോഗികളിലും വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. പനി, ചുമ, തീവ്രമല്ലാത്ത ന്യുമോണിയ എന്നിങ്ങനെ. ഇവരില്‍ ചിലര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നേക്കാം.  പ്രായമായവരിലും മറ്റ് ശാരീരിക അവശതകള്‍ ഉള്ളവരിലും കൊറോണ ഗുരുതരമായാക്കാം. 

Find Out More:

Related Articles: