3,000 തടുവുകാരെ വിട്ടയച്ചേക്കും.

VG Amal
കൊറോണഭീതിയില്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് 3,000 തടുവുകാരെ വിട്ടയച്ചേക്കും. 

'കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മൂവായിരത്തോളം തടവുകാരെ മോചിപ്പിക്കാനുള്ള നടപടികളാണ് നടത്തുന്നത്' തിഹാര്‍ ജയില്‍ അധികൃതര്‍ വക്തമാക്കി. 

1500 ഓളം തടവുകാര്‍ക്ക് പരോളോ അല്ലെങ്കില്‍ താത്കാലിക വിടുതലോ നല്‍കും. അത്രതന്നെ വിചാരണ  തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കും. അതേസമയം വിട്ടയക്കുന്ന തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടില്ലെന്നും തിഹാര്‍ ജയില്‍ ഡയറക്ടര്‍ വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തടവുകാരെ വിട്ടയക്കുമെന്ന് അറിയിച്ചിരുന്നു. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന് തടവുകാര്‍ക്ക് പ്രത്യേക പരോളോ താത്കാലിക വിടുതലോ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.

ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഏതെല്ലാം വിഭാഗം തടവുകാര്‍ക്ക് പരോള്‍ നല്‍കാമെന്നത് തീരുമാനിക്കാന്‍ ഉന്നതതല സമിതിയുണ്ടാക്കണം. ആഭ്യന്തര സെക്രട്ടറി, ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കണം സമിതി. നാലുമുതല്‍ ആറാഴ്ചവരെ പരോളോ ഇടക്കാലജാമ്യമോ നല്‍കുന്നത് പരിഗണിക്കണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നടപടി.

Find Out More:

Related Articles: