വൈദ്യുതി നിരക്ക്; പിണറായി സർക്കാർ കൂട്ടുന്നത് ഇത് അഞ്ചാം തവണയെന്ന് പ്രതിപക്ഷം!

frame വൈദ്യുതി നിരക്ക്; പിണറായി സർക്കാർ കൂട്ടുന്നത് ഇത് അഞ്ചാം തവണയെന്ന് പ്രതിപക്ഷം!

Divya John
 വൈദ്യുതി നിരക്ക്; പിണറായി സർക്കാർ കൂട്ടുന്നത് ഇത് അഞ്ചാം തവണയെന്ന് പ്രതിപക്ഷം! സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തസ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ രംഗത്തെത്തി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. വൈദ്യുതി വാങ്ങുന്നതിന് ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് ഉണ്ടാക്കിയ ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനു വേണ്ടിയാണ് എന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും വിലവർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് കൂടി വർദ്ധിക്കുന്നതോടെ ജനജീവിതം കൂടുതൽ ദുസഹമാകും.
കേരളത്തിലെ വൈദ്യുത നിരക്കിൽ ഏർപ്പെടുത്തിയ വർധനവ് സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ച തീവെട്ടി കൊള്ളയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.



വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ സാധാരണക്കാരന് മേൽ ഏർപ്പെടുത്തിയ ഈ അധികഭാരം പിൻവലിക്കണം. വൈദ്യുത ബോർഡിൻറെ ധൂർത്തും കെടുകാര്യസ്ഥതയും മൂലമാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ഈ അധിക ഭാരം ഏറ്റെടുക്കേണ്ടി വന്നത്.ജനദ്രോഹ തീരുമാനങ്ങളിലൂടെ നിരന്തരം സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന സർക്കാർ നടപടിക്കെതിരേ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുകയാണ്. അകാരണമായി വൈദ്യുതി നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളിലേക്ക് കോൺഗ്രസ് കടക്കുന്നതാണെന്നും കെ സുധാകരൻ പറഞ്ഞു.വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പ്രതികരണം.




അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോർഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വർധനവിലൂടെ സാധാരണക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾക്കു മേൽ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാർജ് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തിരമായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് ഉണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോർഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവർഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ആറര മുതൽ പന്ത്രണ്ട് രൂപ വരെ നൽകേണ്ടി വന്നത്.



ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോർഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.ദീർഘകാല വൈദ്യുതി കരാറുകളിൽ ഏർപ്പെടുന്നതിനു പകരം പവർ എക്സേഞ്ചുകളിൽ നിന്ന് സ്പോട്ട് പ്രൈസിൽ വൻ നിരക്കിൽ വൈദ്യുതി വാങ്ങുന്നതു മൂലമാണ് ഈ നഷ്ടം ഉണ്ടാകുന്നത്. ദീർഘകാല കരാറുകൾ ഒപ്പു വെച്ചും ബോർഡിൻറെ ചിലവു കുറച്ചും കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ വൈദ്യുത ബോർഡ് മറ്റൊരു വെള്ളാനയായി മാറുമെന്നും ചെന്നിത്തല പറയുന്നു.

Find Out More:

Related Articles: