പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു എന്ന ആരോപണം തെറ്റെന്ന് ധനമന്ത്രി.

VG Amal
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു എന്ന ആരോപണം തെറ്റെന്ന് ധനമന്ത്രി.

നേരത്തെ വാങ്ങിയ വണ്ടികളുടെ പട്ടികയാണ് നിയമസഭയില്‍ സമര്‍പ്പിച്ചത്. വാടകയ്ക്ക് വാഹനം വാങ്ങാനുള്ള തീരുമാനം ആര്‍ക്കൊക്കെ ബാധകമാകുമെന്ന കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . 

ചലവ് ചുരുക്കുമെന്ന് പറഞ്ഞ അതേ ബജറ്റ് ദിനം തന്നെ എട്ട് പുതിയ കാറുകള്‍ വാങ്ങാനുള്ള ഉപ ധനാഭ്യര്‍ത്ഥന നിയമസഭയില്‍ വെച്ചത് ഏറെ വിവദമായിരുന്നു. വിവിധ വകുപ്പുകള്‍ക്കായി എട്ട് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള അഭ്യര്‍ത്ഥനയാണ് നിയമസഭയില്‍ വെച്ചത്. ഇതില്‍ ഒരെണ്ണം ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്തിനാണ്.

ഡല്‍ഹി കേരള ഹൗസ് ജിഎസ്ടി കമ്മീഷണര്‍, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍, പെതുമരാമത്ത് കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, സയന്‍സ് ആന്റ് ടെക്‌നോളജി, വൈസ് പ്രസിഡന്റ്, അര്‍ബണ്‍ അഫയേഴ്‌സ് ഡയറ്കടര്‍, ആലപ്പുഴ വ്യവസായ ട്രൈബ്യൂണല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഓംബഡ്‌സ്മാന്‍ എന്നിങ്ങനെ എട്ട് വാഹനങ്ങളാണ് വാങ്ങുന്നത്. ഏത് തരത്തിലുള്ള വാഹനമാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കുന്നില്ല. ടോക്കണ്‍ അഡ്വാന്‍സാണ് അനുവദിച്ചിരിക്കുന്നത്.

Find Out More:

Related Articles: