പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്

VG Amal
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാന്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്.

സംസ്ഥാനത്തെ 19 ജില്ലകളില്‍ അനധികൃത കുടിയേറ്റക്കാരുടെ ആദ്യഘട്ട കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആദ്യ പട്ടിക യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു.

ആദ്യ റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം മുസ്ലീംഗങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാര്‍ യുപിയിലുണ്ട്.

പൗരത്വമില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ശ്രീകാന്ത് അഭിപ്രായപ്പെട്ടു   

സംസ്ഥാന ആഭ്യന്തര വകുപ്പില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാര്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വിവരശേഖരണം സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി. 

ഗോരഖ്പുര്‍, അലിഗഢ്, രാംപുര്‍, പിലിഭിത്ത്, ലഖ്‌നൗ, വാരണാസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സര്‍ക്കാറിന്റെ ആദ്യ അഭയാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പിലിഭിത്തിലാണ്‌ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്‌. അതേസമയം ഒരോ ജില്ലകളില്‍നിന്നുമുള്ള കൃത്യമായ അഭയാര്‍ഥികളുടെ കണക്ക്  ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 

Find Out More:

Related Articles: