കൊച്ചിയില്‍ സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

VG Amal
കൊച്ചിയില്‍ സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആകെ 40118 കോടി രൂപയുടെ നിക്ഷേപ പദ്ധതികളില്‍ ധാരണയായെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതികളില്‍ ധാരണാ പത്രം ഒപ്പിട്ടു.

.98,708 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു.കേരളത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഒരുതരത്തിലുമുള്ള ഭംഗവും വരുത്തില്ലെന്ന് നിക്ഷേപക സംഗമത്തിന് എത്തിയ നിക്ഷേപകര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

കേരളം നിക്ഷേപം നടത്താന്‍ എന്തുകൊണ്ടും അനുയോജ്യമായ സംസ്ഥാനമാണെന്ന് തെളിയിച്ചു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറ്റി 66,900 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി ഒന്നിച്ചുനീങ്ങണം. വ്യവസായവുമായി ബന്ധപ്പെട്ട സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് സ്വീകാര്യമാണ്. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി ഗരിഗണിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

നിക്ഷേപക സംഗമം ഇവിടം കൊണ്ട് നിര്‍ത്താനല്ല തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വക്തമാക്കി. 

സംഗമത്തിന്റെ സന്ദേശം സ്വാഭാവികമായി ഉയര്‍ന്നുവന്നു. രാജ്യത്തിനകത്തും പുറത്തും വന്‍കിട നിക്ഷേപകരുണ്ട്.

നമ്മുടെ നാടിന് ചേരുന്ന ഏത് വികസനത്തെയും പ്രോത്സാഹിപ്പിക്കാനാകും. എല്ലാ വ്യവസായവും നല്ല നിലയില്‍ നമ്മുടെ നാട്ടില്‍ വരില്ല. പരിസ്ഥിതി പ്രധാനമാണ്.

അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്ത വ്യവസായം നല്ല തോതില്‍ നമുക്ക് ആകര്‍ഷിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി വക്തമാക്കി. 

Find Out More:

Related Articles: