ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കി

VG Amal

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി.

ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്.

ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസണ്‍ ഇന്ത്യാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

തലസ്ഥാനനഗരി കൂടാതെ മുംബൈ, ബെംഗളുരു എന്നിവിടങ്ങളും സന്ദര്‍ശിക്കാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഉഭയകക്ഷി ചര്‍ച്ചയും മോറിസന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പുറശമ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടിയിലും അദേഹം പങ്കെടുക്കാനിരുന്നതായിരുന്നു. ഓസ്‌ട്രേലിയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്‌ടോറിയ മേഖലകളില്‍ പടര്‍ന്ന കാട്ടുതീയില്‍ ഇതുവരെ ഇരുപതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. അഞ്ഞൂറോളം വീടുകളാണ് കത്തിയമര്‍ന്നത്.

Find Out More:

Related Articles: