ഇന്ത്യയിൽ ഇനി പട്ടിണി ഉണ്ടാകില്ല എന്ന് നരേന്ദ്ര മോദി

Divya John

കേരളവും ഇന്ത്യ ഒട്ടാകെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പോരാടുകയാണ്.  എന്തിന് പ്രത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു. എന്നാല്‍ നേതാക്കളെ അമ്പരപ്പിച്ച്‌ കൊണ്ട് പുതുവത്സര സമ്മാനവുമായി  പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുകയാണ്.

 

 

കാര്യം എന്താണെന്നല്ലേ, ഇനി മലയാളികൾക്ക്  മറ്റ് സംസ്ഥാനങ്ങളില്‍ പോയാലും പട്ടിണി കിടക്കാതെ ജീവിക്കാന്‍ കഴിയും എന്നതാണ് പ്രധാന മന്ത്രിയുടെ പിതുവത്സര സമ്മാനം. മലയാളികള്‍ക്ക് ജനുവരി ഒന്നുമുതല്‍ കേരളം കൂടാതെ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് റേഷന്‍ വാങ്ങാം. 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിപ്രകാരമുള്ള നടപടിയില്‍ സമാനരീതിയില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍നിന്നും റേഷന്‍ വാങ്ങാം.

 

 

കര്ണാടകയില്‍നിന്ന് മാത്രം കേരളത്തിന് റേഷന്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പത്തുസംസ്ഥാനങ്ങളുടെ ക്ലസ്റ്ററുകള്‍കൂടി ബന്ധിപ്പിച്ചു. 2020ഓടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറ്റും. അതോടെ രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകും.

 

 

കര്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മലയാളിക്ക് റേഷന്‍ വാങ്ങാവുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയവര്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസം മാറിയവര്‍,രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തിപങ്കിടുന്നവര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. .

 

 

 

2020ഓടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറ്റും. അതോടെ രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകും. കേരളത്തിലെ 37.29 ലക്ഷം കാര്‍ഡുടമകള്‍ ഗുണഭോക്താക്കളാണുള്ളത്. റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. 

 

 

പൂർണമായും  ആധാര്‍ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷന്‍ നല്‍കുക. എന്തായാലും മോദിയുടെ പുതിയ ഈ തീരുമാനം പുതു വർഷത്തിൽ പട്ടിണി ഇല്ലാതാകുമോ  എന്ന്  കണ്ടറിയാം! ഇനി പൗരത്വ ബില്ലിന് പിന്നാലെയുള്ള പരക്കം പാച്ചിൽ അവസാനിപ്പിക്കാനായി മറ്റൊരു മാർഗം സ്വീകരിച്ചയാണോയെന്നും സംശയാമിലാതില്ല.

Find Out More:

Related Articles: