സമരപ്പന്തലിലേക്ക് മകളുമായി പ്രിയങ്കാഗാന്ധി.

VG Amal
പൗരത്വഭേദഗതി ബില്ലിനെതിരേ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലേക്ക് മകളുമായി പ്രിയങ്കാഗാന്ധി.

ഇന്ത്യാഗേറ്റില്‍ ഇന്നലെ രാത്രി ഏഴു മണിയോടെ നടന്ന ധര്‍ണ്ണയിലേക്കാണ് മകള്‍ മിറായയ്‌ക്കൊപ്പം പ്രിയങ്ക എത്തിയത്. സിഎബിയ്‌ക്കെതിരേ കഴിഞ്ഞ തിങ്കളാഴ്ചയും ഇന്ത്യാഗേറ്റില്‍ പ്രിയങ്ക സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തവണ മകളുമായി വന്നത്. 

ഇന്ത്യന്‍ ജനതയെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തിയ മോഡി ഇത്തവണ പൗരത്വം തെളിയിക്കാനാണ് ജനങ്ങളെ വീണ്ടും ക്യൂ നിര്‍ത്തുന്നതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയാണ്.

ഈ നിയമവും പ്രശ്‌നമാകുക സാധാരണക്കാരന് തന്നെയാകുമെന്ന് പ്രിയങ്ക പറഞ്ഞു. ഈ ആഴ്ച ആദ്യം പോലീസ് നടപടിയില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക ജാമിയ മിലിയ ഇസ്‌ളാമിയ സര്‍വകലാശാലയില്‍ എത്തിയിരുന്നു.

എന്‍ആര്‍സി ഇന്ത്യയിലെ സാധുക്കള്‍ക്ക് എതിരേയുള്ളതാണ്. ഇത് ഏറ്റവും ബാധിക്കുന്നതും ദരിദ്രരെയാണെന്നും പറഞ്ഞു. ഭൂമി സംബന്ധിച്ച പഴയ രേഖകള്‍ കാണിക്കാന്‍ പറഞ്ഞാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും.

എന്നാല്‍ നിങ്ങളുടെ മുത്തശ്ശിയുടേത് കൂടി കാണിക്കാന്‍ പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് പ്രിയങ്ക ചോദിക്കുന്നു. സമ്പന്നര്‍ പാസ്‌പോര്‍ട്ട് കാണിക്കൂമ്പോള്‍ സാധുക്കള്‍ എന്തുചെയ്യുമെന്നും പ്രിയങ്കാഗാന്ധി ചോദിച്ചു. 

Find Out More:

Related Articles: