ഭയ-വിദ്വേഷ-രാഷ്ട്രീയത്തിന്റെ ശില്പി മോദി:ആതിഷ് തസീർ
ഭയത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റേയും ശില്പിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീര്‍. വിഭജനത്തിന്റെ അധിപനെന്ന് പ്രധാനമന്ത്രിയെ പരാമര്‍ശിച്ചുകൊണ്ട് ടൈംസ് മാഗസിനില്‍ എഴുതിയ കവര്‍ സ്റ്റോറിയുടെ തലക്കെട്ട് താന്‍ തെരഞ്ഞെടുത്തതല്ലെന്ന് ആതിഷ് തസീര്‍ പറഞ്ഞു. തന്റ പിതാവിന്റെ പാകിസ്താന് പൗരത്വത്തെ കുറിച്ച് മറച്ചു വെച്ച് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചുവെന്നുള്ള സര്‍ക്കാര്‍ വാദം വിദ്വേഷ രാഷ്ട്രീയമാണെന്ന് ആതിഷ് തസീര്‍ ആരോപിച്ചു.2000ത്തില്‍ തന്റെ രേഖകള്‍ സമര്‍പ്പിച്ചത് മാതാവാണ്.മാതാവ് ഒറ്റക്കാണ് വര്‍ഷങ്ങളോളം തെന്ന ഇന്ത്യയില്‍ വളര്‍ത്തി വലുതാക്കിയത്. തന്റെ രക്ഷിതാക്കള്‍ വിവാഹിതരല്ല. സമര്‍പ്പിക്കാനുള്ള രേഖകളെ കുറിച്ച് വ്യക്തത വരുത്തുകയും എന്തെങ്കിലും പിശകുണ്ടോ എന്ന് പരിശോധിക്കുകയുമാണ് ചെയ്യേണ്ടത്. പൂര്‍വ്വവൈരാഗ്യത്തിന്റെ പേരില്‍ ഒരു പരിഷ്കൃത രാജ്യത്തിന്റെ സര്‍ക്കാര്‍ പെട്ടെന്ന് മുന്നോട്ടു വന്ന് ആവശ്യമില്ലാത്ത രേഖകള്‍ ചോദിക്കുന്നു. ഈ വൈരത്തിന്റെ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് മോദിയോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു മാധ്യമപ്രവര്‍ത്തകനോട് വിമര്‍ശിക്കരുതെന്ന് പറയുന്നത് അയാളുടെ ധര്‍മത്തിന്റെ മരണമായിരിക്കും. ''സ്വാതന്ത്ര്യവും വിമര്‍ശിക്കാനുള്ള അവകാശവും മാധ്യമപ്രവര്‍ത്തനത്തിന്റെ ജീവ രക്ഷമാണ്. ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെങ്കില്‍ വിമര്‍ശനം ഒഴിവാക്കണമെന്ന് പറഞ്ഞാല്‍ അത് പറ്റില്ലെന്നു തെന്ന പറയും. അത് ഒരുതരം ബൗദ്ധിക മരണമാണ്. അത് ഒരാളുടെ ധര്‍മത്തിന്റെ മരണമാണ്.'' ആതിഷ് തസീര്‍ അഭിപ്രായപ്പെട്ടു.നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആതിഷിന്റെ പിതാവ് പാക്കിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം വിദേശ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് റദ്ദാക്കിയത്. 2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയായിരുന്നു ആതിഷിന്റെ ലേഖനം. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനത്തില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന് സിംഗിന്റേയയും പാക്കിസ്ഥാന് സ്വദേശിയായ സല്മാന് തസീറിന്റേയും മകനാണ് ആതിഷ് തസീര്‍.ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നല്കുന്ന പൗരത്വ സംവിധാനമാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്.