ഐ.എസ്. നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങൾ കടലിൽ സംസ്കരിച്ചതായി യു.എസ്.

VG Amal
ആഗോളഭീകരൻ ഐ.എസ്. നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങൾ കടലിൽ സംസ്കരിച്ചതായി യു.എസ്. സൈന്യം. ഇസ്‌ലാം മതാചാരവും സൈനികനടപടികളും പാലിച്ചായിരുന്നു ചടങ്ങ്. എന്നാൽ, എവിടെയാണ് സംസ്കരിച്ചതെന്ന് വെളിപ്പെടുത്തിയില്ല. 2011-ൽ യു.എസ്. പാകിസ്താനിലെ ആബട്ടാബാദിൽ സൈനികനടപടിയിലൂടെ കൊലപ്പെടുത്തിയ അൽഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ മൃതദേഹവും ഇതേ രീതിയിൽ കടലിൽ തന്നെ ആണ് സ്കരിച്ചത്.

വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്‌ലിബിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ ശനിയാഴ്ച രാത്രിനടത്തിയ സൈനികനടപടിക്കിടെയാണ് 48-കാരനായ ബാഗ്ദാദി സ്വയംപൊട്ടിത്തെറിച്ചത്. ഫൊറൻസിക് പരിശോധന നടത്തി ബാഗ്ദാദിയുടേതെന്ന് ഉറപ്പുവരുത്തിയ ശരീരാവശിഷ്ടം പ്രത്യേകം പെട്ടിയിലാക്കി സംസ്കരിക്കുകയായിരുന്നെന്ന് ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ജനറൽ മാർക് മില്ലി പെന്റഗണിൽ വാർത്താസമ്മേളനത്തിൽ വക്തമാക്കി. 

Find Out More:

Related Articles: