യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളും മുന്‍ എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു.
യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളും മുന്‍ എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ഇരുവര്‍ക്കും തിരിവനന്തപുരം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവര്‍ക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥയില്‍ കോടതി പറയുന്നു.
ജൂലൈയിലിലാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ ഒരു സംഘം എസ്.എഫ്.ഐ നേതാക്കള്‍ കുത്തി പരിക്കേല്‍പ്പിക്കുന്നത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തി വാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നെന്നാണ് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്. കാന്റീനില്‍ മുന്നിലിരുന്ന് പാട്ട് പാടിയതിനാലാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.