താലിബാനുമായുള്ള സമാധാന ഉടമ്പടിയിൽ നിന്നും പിന്മാറുന്നതായി ട്രംപ്
താലിബാനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായും നടത്താനിരുന്ന സമാധാന ചര്‍ച്ച റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. താലിബാനുമായി സമാധാന ഉടമ്പടി ഉണ്ടാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍തിരിയുന്നതായും ട്രംപ് വ്യക്തമാക്കി. കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബാക്രണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി നടന്നുവരുന്ന താലിബാന്‍-യുഎസ് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താലിബാനുമായും അഫ്ഗാന്‍ പ്രസിഡന്റുമായും ട്രംപ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കാബൂളില്‍ താലിബാന്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികനടക്കം 12 പേര്‍ കൊല്ലപ്പെട്ടത്. താലിബാനുമായി അമേരിക്കന്‍ മധ്യസ്ഥന്‍ അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ സമാധാന ഉടമ്പടിക്ക് ധാരണയായിരുന്നു