ഇന്ത്യയ്ക്കും പാകിസ്താനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇത്തരം ഒ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ചര്‍ച്ചനടത്തിയത്.
കശ്മീര്‍ വിഷയം ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ വിഷയമായി. കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു.
മുമ്പ് പലതവണ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാം എന്ന നിര്‍ദേശം ട്രംപ് മുന്നോട്ടുവക്കുകയും ഇന്ത്യ അത് നിരസിക്കുകയും ചെയ്തിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന അഭിപ്രായമാണ് ട്രംപും പങ്കുവച്ചത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി സ്വഭാവമുള്ളവയാണ്. അതിനാലാണ് ഞങ്ങള്‍ അവയുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യത്തെയും ബുദ്ധിമുട്ടിക്കാത്തത്- മോദി അഭിപ്രായപ്പെട്ടു
Find Out More: