മോദിയുടെ ഗൾഫ് പര്യടനത്തിനു തുടക്കം

VG Amal
രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗൾഫ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം. ഫ്രാൻസിൽനിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അദ്ദേഹത്തിന് ഒപ്പം യാത്രയിൽ ഉണ്ടാകുംവെള്ളിയാഴ്ച രാത്രി 9.45-ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികൾ ശനിയാഴ്ചയാണ്. യു.എ.ഇ. ഭരണനേതാക്കളുമായി അദ്ദേഹം ചർച്ചനടത്തും.

ഹോട്ടൽ എമിറേറ്റ്‌സ് പാലസിൽ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്റെ ഗൾഫിലെ ഉദ്ഘാടനമാണ് ആദ്യ പരിപാടി. യു.എ.ഇ.യിലെ പൗരപ്രമുഖരും വാണിജ്യ-വ്യാവസായിക രംഗത്തെ പ്രമുഖ ഇന്ത്യക്കാരും ചടങ്ങിൽ സംബന്ധിക്കും. അബുദാബി കിരീടവകാശി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ പ്രധാനമന്ത്രിക്ക് സമ്മാനിക്കും.

Find Out More:

Related Articles: