ട്വീറ്റ് പിൻവലിച്ച് ആകാശവാണി.
പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന ട്വീറ്റ് പിന്‍വലിച്ച് ആകാശവാണി. വൈകീട്ട് നാലുമണിക്ക് പ്രധാനമന്ത്രി റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ഓള്‍ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ള ആദ്യത്തെ ട്വീറ്റ്. തുടര്‍ന്ന് എ.എന്‍.ഐ. അടക്കമുള്ള വാര്‍ത്താഏജന്‍സികളും ദേശീയമാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ച്യ്തിരുന്നു
എന്നാല്‍ നിമിഷങ്ങള്‍ക്കം ഓള്‍ ഇന്ത്യ റേഡിയോ പ്രസ്തുത ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. എന്താണ് ട്വീറ്റ് പിന്‍വലിക്കാനിടയായ കാരണമെന്ന് ഇതുവരെയും വ്യക്തമല്ല.