സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂടുന്നു.
സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിരവധി വിഷയങ്ങള്‍ സുപ്രീംകോടതിക്ക് മുന്നിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ന്യായാധിപന്മാര്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ന്യായാധിപന്മാരുടെ എണ്ണം 31 ല്‍നിന്ന് 34 ആയി ഉയര്‍ത്താന്‍ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ജഡ്ജിമാരെക്കൂടി പരമോന്നത കോടതിയില്‍ നിയോഗിക്കാനാണ് നീക്കം. 2016 ല്‍ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം എന്‍.ഡി.എ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.