അമ്പൂരി കൊലപാതക കേസിലെ പ്രതി പിടിയിൽ

VG Amal
അമ്പൂരിയില്‍ രാഖി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി യായ  അഖില്‍ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖിലിനെ പോലീസ്  കസ്റ്റഡിയിലെടുത്തത്.

നിലവില്‍ അമ്പൂരി കൊലപാതകത്തിലെ മൂന്നു പ്രതികളും പോലീസ് പിടിയിലായി. നേരത്തെ അഖിലിന്റ സഹോദരന്‍ രാഹുലിനെയും സുഹൃത്ത് ആദര്‍ശിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 24നാണ് പൂവാര്‍ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചിരുന്നു. ഇത് മുടക്കാന്‍ ശ്രമിച്ചതിനാണ് രാഖിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു

Find Out More:

Related Articles: