തന്നെക്കാൾ 2 വയസ്സ് കുറവുള്ള പ്രസന്നയെ പ്രപ്പോസ് ചെയ്തത് സ്‌നേഹ; വിവാഹ മോചനത്തെ കുറിച്ചുള്ള താരങ്ങൾ!

Divya John
 തന്നെക്കാൾ 2 വയസ്സ് കുറവുള്ള പ്രസന്നയെ പ്രപ്പോസ് ചെയ്തത് സ്‌നേഹ; വിവാഹ മോചനത്തെ കുറിച്ചുള്ള താരങ്ങൾ! മാതൃകാ ദമ്പതിമാരായി കണക്കാക്കിയ പലരും വേർപിരിഞ്ഞു എന്ന് കേട്ടത് ആരാധകർക്ക് വലിയ ഷോക്കിങ് ആയി. ജയം രവി - ആർതി, ജിവി പ്രകാശ് - സൈന്ധവി, എആർ റഹ്‌മാൻ - സൈറ ബാനു എന്നിങ്ങനെ ഓരോ വിവാഹ മോചനങ്ങളും ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുള്ള വാർത്തയായിരുന്നു. തമിഴിൽ സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന വിവാഹ മോചനത്തെ കുറിച്ച്, ഇപ്പോൾ മാതൃകാ ദമ്പതികൾ എന്നറിയപ്പെടുന്ന സ്‌നേഹയോടും പ്രസന്നയോടും ചോദിച്ചപ്പോൾ എന്തായിരുന്നു മറുപടി എന്നറിയാമോ. സ്‌നേഹാലയം എന്ന പേരിൽ സ്‌നേഹ പുതിയ സാരി ബിസിനസ് ആരംഭിച്ചിരുന്നു. പ്രസന്നന്റെ പൂർണ പിന്തുണയോടെ മുന്നോട്ട് പോകുന്ന ബിസിനസ്സിന്, അത് പ്രദർശിപ്പിക്കാനുള്ള നല്ല ഒരു അവസരം ലഭിച്ചു.



ഈ ഒരു വർഷം തമിഴ് സിനിമാ ലോകത്ത് വിവാഹ മോചനങ്ങളുടെ ഘോഷയാത്രയായിരുന്നു.2012 ൽ ആണ് സ്‌നേഹയുടെയും പ്രസന്നന്റെയും വിവാഹം കഴിഞ്ഞത്. 2009 മുതൽ ഇരുവരു പ്രണയത്തിലായിരുന്നു. അക്കാലത്ത് സ്‌നേഹ കമൽ ഹാസൻ, വിജയ്, അജിത്ത് തുടങ്ങിയവർക്കൊപ്പമൊക്കെ അഭിനയിച്ച് കത്തി നിൽക്കുന്ന സമയമാണ്. മാത്രമല്ല, പ്രസന്നയെക്കാൾ രണ്ട് വയസ്സ് കൂടുതലും ആണ്. ഇതൊക്കെ കാരണം പ്രപ്പോസ് ചെയ്യാൻ പ്രസന്ന മടിച്ചു നിന്നു, അവസാനം സ്‌നേഹ തന്നെയായിരുന്നുവത്രെ പ്രപ്പോസ് ചെയ്തത്. രണ്ട് വയസ്സിന്റെ വ്യത്യാസമില്ലേ, ഇതൊക്കെ സെറ്റാകുമോ എന്ന് ചോദിച്ച് സ്‌നേഹയുടെ വീട്ടിൽ നിന്ന് എതിർപ്പുണ്ടായിരുന്നുവത്രെ. എന്നാൽ അതിനെ എല്ലാം അതിജീവിച്ച് ഒന്നിച്ചവരാണ് സ്‌നേഹയും പ്രസന്നനും. ആ പ്രായ വ്യത്യാസം ഞങ്ങൾക്കിടയിൽ കൂടുതൽ അടുപ്പ സൃഷ്ടിച്ചിട്ടേയുള്ളൂ എന്നാണ് സ്‌നേഹ പറഞ്ഞിട്ടുള്ളത്. പെർഫക്ട് കപ്പിൾസ് ഒന്നുമല്ല.



വഴക്കിടാറുണ്ട്, ഈ ബന്ധം മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. വിവാഹ ജീവിതം മടുക്കുമ്പോൾ ഞങ്ങൾ എങ്ങോട്ടെങ്കിലും ടൂറിന് പോകും. പ്രണയിച്ച് നടന്ന കാലത്തെ കുറിച്ചൊക്കെ വീണ്ടും സംസാരിച്ച് റീഫ്രഷ് ആയി തിരിച്ചുവരുമ്പോഴേക്കും, ഇനിയും പത്ത് കൊല്ലം ഒന്നിച്ച് ജീവിക്കാനുള്ള എനർജി കിട്ടും എന്നാണ് സ്‌നേഹ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. ലൈഫിൽ അവർ ഏതൊക്കെ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്കറിയില്ല. അതുകൊണ്ട് തന്നെ അതിൽ അഭിപ്രായം പറയാനും നമ്മളാരുമല്ല എന്നായിരുന്നു പ്രസന്നന്റെ മറുപടി. സ്‌നേഹയും അതിനോട് യോജിച്ചു.  സ്‌നേഹാലയത്തിലെ സാരി ധരിച്ച് സ്‌നേഹയും, സാരി കൊണ്ട് വ്യത്യസ്ത രീതിയിൽ ഡ്രസ്സിങ് ചെയ്ത് പ്രസന്നയും റാപ് വാക്കു ചെയ്തു. 



പരിപാടിയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാഹ മോചനത്തെ സംബന്ധിച്ച ചോദ്യം താരദമ്പതികൾക്ക് നേരിടേണ്ടി വന്നത്. തമിഴിൽ ഇപ്പോൾ കൂടിക്കൂടി വരുന്ന വിവാഹ മോചനങ്ങളെ കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു ചോദ്യം. ആദ്യം രണ്ടു പേരും ഒന്ന് ചിരിച്ചു, അതിന് ശേഷം മറുപടി പറഞ്ഞു. തമിഴിൽ സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന വിവാഹ മോചനത്തെ കുറിച്ച്, ഇപ്പോൾ മാതൃകാ ദമ്പതികൾ എന്നറിയപ്പെടുന്ന സ്‌നേഹയോടും പ്രസന്നയോടും ചോദിച്ചപ്പോൾ എന്തായിരുന്നു മറുപടി എന്നറിയാമോ. സ്‌നേഹാലയം എന്ന പേരിൽ സ്‌നേഹ പുതിയ സാരി ബിസിനസ് ആരംഭിച്ചിരുന്നു. പ്രസന്നന്റെ പൂർണ പിന്തുണയോടെ മുന്നോട്ട് പോകുന്ന ബിസിനസ്സിന്, അത് പ്രദർശിപ്പിക്കാനുള്ള നല്ല ഒരു അവസരം ലഭിച്ചു.

Find Out More:

Related Articles: