വിയ്യൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തടവുകാരെ മര്‍ദിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ഷമീര്‍, മണികണ്ഠന്‍, റിയാസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
കൂടാതെ മറ്റു മുപ്പത്തിയെട്ടുപേരെ സ്ഥലംമാറ്റി. അസിസ്റ്റന്റ് സൂപ്രണ്ട് അജേഷിനെതിരെ അന്വേഷണം നടത്താനും ജയില്‍ ഡി ജി പി ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച രാവിലെ ജയില്‍മേധാവി ഋഷിരാജ് സിങ് ജയിലില്‍ മിന്നല്‍സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് ജയിലിലെ ഇരുപത്തഞ്ചോളം തടവുകാരാണ് മര്‍ദന പരാതിയുമായി ഋഷിരാജ് സിങ്ങിനെ സമീപിച്ചത്. ദേഹത്ത് മര്‍ദനമേറ്റ പാടുകളും തടവുകാര്‍ അദ്ദേഹത്തെ കാണിച്ചു.
ഇതു പരിശോധിച്ചതോടെയാണ് പാലക്കാടുനിന്ന് എത്തിച്ച ഈ തടവുകാരെ ക്രൂരമായി മര്‍ദിച്ചുവെന്ന കാര്യം വ്യക്തമായത്. ഈ സാഹചര്യത്തിലാണ് മുപ്പത്തെട്ട് പ്രിസണ്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെയും ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയത്.
Find Out More: