രമ്യ തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; സനൂഫ്!

Divya John
 രമ്യ തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; സനൂഫ്! രമ്യ ഇത്രത്തോളം തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സനൂഫ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും സനൂഫ് പറഞ്ഞു. രമ്യാ ഹരിദാസ് എംപി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കളവെന്ന് പാലക്കാട് സ്വദേശി സനൂഫ്. യാദൃശ്ചികമായാണ് സംഭവം നടന്നത്. എംപിയുമായി വ്യക്തമായ അകലം പാലിച്ചിരുന്നു. കോൺഗ്രസുകാർ മർദ്ദിച്ചപ്പോഴും ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോഴും മര്യാദപൂർവ്വമാണ് ഇടപെട്ടതെന്നും സനൂഫ് വ്യക്തമാക്കി. കയ്യിൽ കടന്നു പിടിച്ചെന്നും അവരെ തുടർച്ചയായി പിന്തുടർന്നുവെന്നും രമ്യ പറഞ്ഞു. ഡെലിവറി ബോയിയായ താൻ ഓഡർ വന്നപ്രകാരമാണ് അവിടെ പോയത്. അതിന്റെ രേഖയുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ എംപിയോട് അപമര്യാദയായി പെരുമാറിയോ എന്നുള്ളത് വ്യക്തമാകും.



  താനും സുഹൃത്തും രമ്യയെ തൊട്ടിട്ടു പോലും ഇല്ലെന്ന് അത് പരിശോധിച്ചാൽ വ്യക്തമാകുമെന്നും യുവാവ് പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണം എംപി ഉന്നയിക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും സനൂഫ് വ്യക്തമാക്കി. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവർ ഫോൺ പിടിച്ചുവാങ്ങുമെന്ന് വ്യക്തമായപ്പോൾ തന്റെ സുരക്ഷയ്ക്കായി വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.എല്ലാം ഞങ്ങൾക്കു നേരെ തിരിയുമെന്ന് വ്യക്തമായതുകൊണ്ടാണ് വീഡിയോ റെക്കോർഡ് ചെയ്തത്. കോൺഗ്രസുകാർ തന്നെ മർദ്ദിച്ചപ്പോൾ എംപി ഇടപെട്ടില്ല. തല്ലിക്കോട്ടെ എന്ന മനോഭാവമാണ് അവർക്ക് ഉണ്ടായിരുന്നതെന്നും സനൂഫ് പറഞ്ഞു, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.രമ്യാ ഹരിദാസ് തരംതാഴുമെന്ന് വിചാരിച്ചില്ല.



  ഇത്രത്തോളം മോശമായ കാര്യങ്ങൾ ആരോപിക്കുമ്പോൾ അത് തന്റെ ഭാവിയെ ബാധിക്കുമെന്നും യുവാവ് പറഞ്ഞു. പാലക്കാട്ടെ ഹോട്ടലിൽ രമ്യാ ഹരിദാസ് എംപിയും വിടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ളവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം കഴിക്കാനെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. സമ്പൂർണ്ണ ലോക്ക്ഡൗൺ ഏ‍ർപ്പെടുത്തിയിരിക്കുന്ന ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് എംപിയുടേയും കോൺഗ്രസ് നേതാക്കളുടേയും ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. 



  സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ മഴയായതിനാലാണ് ഹോട്ടലിൽ കയറിയത് എന്നാണ് രമ്യ ഹരിദാസ് എംപിയുടെ വിശദീകരണം. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പാർസലിനായി കാത്തു നിൽക്കുകയായിരുന്നുവെന്നാണ് എംപിയുടെ വാദം. അതേസമയം, എംപിയും ബൽറാമും അടക്കമുള്ളവ‍ർ ഭക്ഷണം കാത്തിരിക്കെ ഇവരുടെ സമീപത്തിരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

Find Out More:

Related Articles: