ഭക്തയുടെയും യുക്തിയുടെയും ചാൾസ് എന്റർപ്രൈസസ്!

Divya John
 ഭക്തയുടെയും യുക്തിയുടെയും ചാൾസ് എന്റർപ്രൈസസ്! ബാലു വർഗീസ്, കലൈയരശൻ, അഭിജ ശിവകല, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു ഗണപതി പ്രതിമയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നിശാന്ധത ബാധിച്ച രവി കുമാർ എന്ന കഥാപാത്രമായാണ് ബാലു വർഗീസ് ചിത്രത്തിലെത്തുന്നത്. ഒരു കഫേയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് രവി ഭക്തിയും യുക്തിയും ഒരേ സമയം കടന്നുവരുന്ന നിരവധി സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ മുഴുവനായും പെടുത്താനാകില്ലെങ്കിലും അത്തരമൊരു സിനിമയാണ് ചാൾസ് എന്റർപ്രൈസസ്. എല്ലാ കാര്യങ്ങളും ഭക്തിയുമായി കൂട്ടിമുട്ടിക്കുന്ന ഗോമതിയെന്ന രവിയുടെ അമ്മയായാണ് ഉർവശി ചിത്രത്തിലെത്തുന്നത്. കുടുംബത്തിൽ പാരമ്പര്യമായി കിട്ടിയ പിള്ളയാർ എന്നറിയപ്പെടുന്ന ഒരു ഗണപതി വിഗ്രഹത്തിലൂടെയാണ് സിനിമ പോകുന്നത്.



പുതിയ ഒരു കട തുടങ്ങാനായി രവി കുമാർ ഈ വിഗ്രഹം വിൽക്കാൻ തീരുമാനിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് പ്രമേയം. ഫസ്റ്റ് ഹാഫിൽ തന്നെ എവിടെയെക്കയോ സിനിമ കല്ലു കടിയായി മാറി എന്ന് വേണം പറയാൻ. കഥ തന്നെയാണ് പ്രധാന പോരായ്മ ആയി തോന്നിയത്. സെക്കന്റ് ഹാഫിൽ സിനിമയെ കുറച്ചെങ്കിലും എൻഗേജിങ് ആക്കി നിർത്തുന്നത് കലൈയരശൻ തന്നെയാണ്. ഇടയ്ക്ക് ഒരു ഫൈറ്റ് സീനും സംവിധായകൻ കൊണ്ടുവരുന്നുണ്ട്. ശരിക്കും അങ്ങനെയൊരു സീൻ ക്രിയേറ്റ് ചെയ്തതു കൊണ്ട് പ്രത്യേകിച്ച് പ്രേക്ഷകർക്ക് ഒരു എന്റർടെയ്ൻമെന്റും നൽകിയതായി തോന്നിയില്ല. കലൈയരശനും ബാലുവും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ നല്ലൊരു സൗഹൃദത്തിന്റെ മനോഹരമായ ഒരു മുഖം സമ്മാനിക്കുന്നുണ്ട്.



തിരക്കഥയിലുള്ള താളപ്പിഴയും ആസ്വാദനത്തെ തടസപ്പെടുത്തി. സിനിമയുടെ ഫസ്റ്റ് ഹാഫിൽ കഥ മുന്നോട്ട് നീങ്ങുന്നത് ബാലു വർഗീസിലൂടെയും ഉർവശിയിലൂടെയുമാണ്. കലൈയരശന്റെ കഥാപാത്രമായ ചാൾസ് സിനിമയിലെത്തുന്നതോടെയാണ് കഥ മറ്റൊരു വഴിയിലേക്ക് സഞ്ചരിക്കുന്നത്. ചിത്രത്തിലെ ഓരോ സന്ദർഭങ്ങളും സീനുകളും പ്രേക്ഷകന് മുൻകൂട്ടി തന്നെ മനസിൽ കാണാൻ കഴിയുന്നതായിരുന്നു. ട്രെയ്ലറിൽ കണ്ടതിനപ്പുറം സിനിമയിൽ വലിയ കോമഡികളൊന്നും ഉണ്ടായിരുന്നില്ല. ഹ്യൂമർ കൊണ്ടുവരാൻ ശ്രമിച്ച ചിലയിടങ്ങളിലൊന്നും വർക്കൗട്ട് ആയതുമില്ല. സെക്കന്റ് ഹാഫിൽ സിനിമയെ കുറച്ചെങ്കിലും എൻഗേജിങ് ആക്കി നിർത്തുന്നത് കലൈയരശൻ തന്നെയാണ്. ഇടയ്ക്ക് ഒരു ഫൈറ്റ് സീനും സംവിധായകൻ കൊണ്ടുവരുന്നുണ്ട്. 



ശരിക്കും അങ്ങനെയൊരു സീൻ ക്രിയേറ്റ് ചെയ്തതു കൊണ്ട് പ്രത്യേകിച്ച് പ്രേക്ഷകർക്ക് ഒരു എന്റർടെയ്ൻമെന്റും നൽകിയതായി തോന്നിയില്ല. കലൈയരശനും ബാലുവും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ നല്ലൊരു സൗഹൃദത്തിന്റെ മനോഹരമായ ഒരു മുഖം സമ്മാനിക്കുന്നുണ്ട്. സുഭാഷ് ലളിത സുബ്രഹ്മണ്യം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സുഭാഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും. പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന മോൻസൻ മാവുങ്കലിനേ പോലെയുള്ളവരേയും കളിയാക്കുന്നുണ്ട് സിനിമ സെക്കന്റ് ഹാഫിൽ കൂടുതലും തമിഴ് ഡയലോഗുകളാണുള്ളതെന്നും എടുത്തു പറയേണ്ടതാണ്. സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുള്ള വലിച്ചു നീട്ടലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നുണ്ട്.  

Find Out More:

Related Articles: