'ദിവ്യ ഷാജി' എങ്ങനെ ചിപ്പിയായി; അറിയാം താരത്തിന്റെ വിശേഷങ്ങൾ! സാന്ത്വനം സീരിയലിൽ എത്തിയതോടെ മിനി സ്‌ക്രീൻ പ്രേക്ഷർക്ക് മുൻപിൽ ദേവി ഏടത്തി ആണ് ചിപ്പി. മാത്രവുമല്ല ചിപ്പിയുടെയുടെയും രഞ്ജിത്തിന്റേയും പ്രൊഡക്ഷൻ കമ്പനിയിലൂടെ നിരവധി സിനിമകളും സീരിയലുകളും ആണ് പിറക്കുന്നതും. ഇപ്പോൾ നായികാ എന്നതിലുപരി മികച്ച പ്രൊഡ്യൂസർ ആയും തിളങ്ങുന്ന ചിപ്പി സമ്പൂർണ കുടുമ്പയിനി ആയും കൈയടി വാങ്ങുന്നു. അച്ഛനും അമ്മയ്ക്കും മൂത്തമകൾ ആണ് ചിപ്പി. നിരവധി സിനിമകളിലൂടെയും ഹിറ്റ് സീരിയലുകളിലൂടെയും മലയാളികളുടെ മനം കവർന്ന നായികയാണ് ചിപ്പി രഞ്ജിത്ത്. സീരിയലുകൾക്ക് ഒപ്പം തന്നെ സിനിമ പ്രൊഡക്ഷനും രജപുത്ര ഫിലിംസിന്റെ ബാനറിൽ ഇരുവരും ചെയ്യുന്നു. അവന്തിക ഏകമകൾ ആണ്.
എൽ360 എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അവന്തിക. പഠനത്തിലും മിടുക്കി ആയ മകൾക്ക് ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ചിപ്പി പങ്കുവച്ചെത്താറുണ്ട്. ചിപ്പിയെ സംബന്ധിക്കുന്ന മറ്റൊരു വിശേഷം കൂടി ഇടക്ക് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നു. 96- 97 സമയത്താണ് പരിചയപ്പെടുന്നത്. 2001 ൽ ആയിരുന്നു വിവാഹം. പരസ്പരം അറിയാൻ ഒരുപാട് സമയം ഉണ്ടായിരുന്നു. പരിചയം, പ്രണയം, വിവാഹം ഒക്കെ വളരെ പെട്ടന്നായിരുന്നു. വീട്ടിൽ അറിഞ്ഞസമയത്ത് നല്ല വിഷയമായിരുന്നു, എന്നാൽ പിന്നീട് കുടുംബം അംഗീകരിച്ചു എന്നും ചിപ്പി സമ്മതിച്ചതാണ്. മലയാളത്തിലും അന്യഭാഷകളിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെയും രഞ്ജിത്തിന്റേയും വിവാഹം.
അതും ഒരു വിപ്ലവകല്യാണം . വിവാഹശേഷം ചിപ്പി സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നു. എന്നാൽ അഭിനയം ഉപേക്ഷിച്ചില്ല. അഭിനയം ഉപേക്ഷിച്ചില്ല എന്ന് മാത്രമല്ല ടോപ്പ് സീരിയലുകളുടെ പ്രൊഡക്ഷൻ ചിപ്പിയും രഞ്ജിത്തും ഏറ്റെടുത്തു. സിനിമയിൽ എത്തിയതോടെയാണ് ചിപ്പി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുന്നത്. അതിനു മുൻപേ ദിവ്യ ഷാജി എന്നായിരുന്നു താരത്തിന്റെ പേര്. 49 കാരിയായ ചിപ്പി ഷാജി ധർമ്മപാലൻ തങ്കം ദമ്പതികളുടെ മൂത്തമകൾ ആണ്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച ചിപ്പി കന്നടയിൽ എത്തുമ്പോൾ ശിൽപ്പ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.അകാലത്തിൽ മരണമടഞ്ഞ റാണിചന്ദ്രയുടെ സഹോദരന്റെ മകൾ ആണ് ചിപ്പി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കരിയറിൽ കത്തിനിൽക്കുന്ന സന്ദർഭത്തിലായിരുന്നു റാണിചന്ദ്രയെ മരണം കവരുന്നത് . 1976 ഒക്‌ടോബർ 12ന് 27ാം വയസ്സിൽ ആണ് വിധി റാണി സഞ്ചരിച്ച വിമാനം അപകടത്തിൽ പെടുന്നതും മരണം സംഭവിക്കുന്നതും . ജാടയോ തലക്കനമോ കാപട്യങ്ങളോ ഇല്ലാത്ത നടി എന്നാണ് റാണിയെ വിശേഷിപ്പിച്ചിരുന്നത്. അവന്തിക ഏകമകൾ ആണ്. എൽ360 എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അവന്തിക. പഠനത്തിലും മിടുക്കി ആയ മകൾക്ക് ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ചിപ്പി പങ്കുവച്ചെത്താറുണ്ട്. ചിപ്പിയെ സംബന്ധിക്കുന്ന മറ്റൊരു വിശേഷം കൂടി ഇടക്ക് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.