അന്ന് ഫാസിൽ സർ ദേഷ്യത്തിൽ ഷൂട്ടിങ് നിർത്തി പോയി; ഓർമകൾ പങ്കുവച്ച് നടി നയൻതാര!

Divya John
 അന്ന് ഫാസിൽ സർ ദേഷ്യത്തിൽ ഷൂട്ടിങ് നിർത്തി പോയി; ഓർമകൾ പങ്കുവച്ച് നടി നയൻതാര! നയൻതാരയെ കുറിച്ച് പറയുമ്പോൾ സംവിധായകന് നൂറ് നാവാണ്. ജീവിതത്തിലെ ഓരോ പ്രധാന കാര്യം വരുമ്പോഴും, ഓരോ സിനിമ ചെയ്യുമ്പോഴും നയൻ തന്നെ വിളിക്കാറുണ്ട് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.മലയാള സിനിമയിലൂടെയാണ് നയൻതാരയുടെ സിനിമ അരങ്ങേറ്റം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന്, നയൻതാര എന്ന പേര് സജസ്റ്റ് ചെയ്തതും സത്യൻ അന്തിക്കാട് തന്നെയാണ്. നയൻതാര എന്ന നടിയെ കുറിച്ച് സംവിധായകൻ ഫാസിലിനും നല്ല അഭിപ്രായമാണ്. 



ഉയരങ്ങളിലെത്തും എന്ന് താൻ അന്ന് നയൻതാരയോട് പറഞ്ഞതായി ഒരിക്കൽ ഫാസിലും പറഞ്ഞിട്ടുണ്ട്. അത് പറയാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഇപ്പോൾ നയൻതാര സംസാരിക്കുന്നു. മനസ്സിനക്കരെ എന്ന സിനിമയുടെ ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു നടി. അവസാനം ദേഷ്യം പിടിച്ച് ഫാസിൽ സാർ മാറിയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം വീണ്ടും വന്നു, എന്നിട്ട് എന്നോട് പറഞ്ഞു, 'നയൻ നിങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്. ശ്രമിച്ചാൽ പറ്റു. ഇപ്പോൾ നിങ്ങൾ ബ്രേക്ക് എടുക്കൂ, നാളെ നോക്കാം' എന്ന് പറഞ്ഞ് അദ്ദേഹം പോയി. എനിക്ക് അപ്പോൾ വിഷമം തോന്നി. എനിക്ക് വേണ്ടിയല്ല എങ്കിലും അദ്ദേഹത്തിന് വേണ്ടി ശ്രമിക്കണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു.




അവിടെ മുതൽ തുടങ്ങിയതാണ് ഹാർഡ് വർക്ക്. പിറ്റേ ദിവസം ഷോട്ട് എടുത്തു, അദ്ദേഹം വളരെ ഹാപ്പിയായിരുന്നു. എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു, നിങ്ങൾ ഉയരങ്ങളിലെത്തും എന്ന് അന്ന് ഫാസിൽ സർ പറഞ്ഞു- നയൻതാര പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ ഇവോൾവ് ചെയ്തവരിൽ ഫാസിൽ സാറും ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് നയൻ തുടങ്ങുന്നത്. ഒരു സീൻ എടുക്കുമ്പോൾ, ഞാനൊരു ഡയലോഗ് പറയണം, എത്ര പറഞ്ഞിട്ടും അത് ശരിയാവുന്നില്ല. എനിക്ക് വയ്യ പറഞ്ഞ് ഞാൻ മടുത്തു എന്ന് പറഞ്ഞ് ഫാസിൽ സാർ ദേഷ്യം പിടിക്കുകയാണ്. 'നയൻ ഉള്ളിൽ നിന്ന് വരട്ടെ' എന്ന് മോഹൻലാൽ സാറും പറയുന്നു. എനിക്ക് ശല്യം ചെയ്യുന്നതായി തോന്നി.



സർ ഉള്ളിൽ ഇപ്പോൾ ഭയമാണ് ഉള്ളത്, അതെങ്ങനെ പുറത്ത് വരും. നിങ്ങൾ എന്നോട് മാർക്ക് ചെയ്തു വച്ച സ്ഥലത്ത് വന്ന് നിൽക്കാൻ പറയുന്നു, ലൈറ്റ് കാച്ച് ചെയ്യാൻ പറയുന്നു, ഷാഡോ വരാതെ നിൽക്കാൻ പറയുന്നു, ഡയലോഗ് പറയാൻ പറയുന്നു, അതിനിടയിൽ എവിടെയാണ് ഇമോഷൻ വരുന്നത് എന്ന് ഞാനും ചോദിച്ചു. അവസാനം ദേഷ്യം പിടിച്ച് ഫാസിൽ സാർ മാറിയിരുന്നു. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം വീണ്ടും വന്നു, എന്നിട്ട് എന്നോട് പറഞ്ഞു, 'നയൻ നിങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്. ശ്രമിച്ചാൽ പറ്റു. ഇപ്പോൾ നിങ്ങൾ ബ്രേക്ക് എടുക്കൂ, നാളെ നോക്കാം' എന്ന് പറഞ്ഞ് അദ്ദേഹം പോയി.

Find Out More:

Related Articles: