ഞങ്ങളുടെ വിവാഹ ആഘോഷം തുടങ്ങി, എല്ലാവരും ഗോവയിലേക്ക്; കീർത്തി സുരേഷ്!

Divya John
 ഞങ്ങളുടെ വിവാഹ ആഘോഷം തുടങ്ങി, എല്ലാവരും ഗോവയിലേക്ക്; കീർത്തി സുരേഷ്! വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നറിയിച്ച് കീർത്തി സുരേഷിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി. വിവാഹത്തിനായി എല്ലാവരും ഗോവയിലേക്ക് പുറപ്പെട്ടു. അതിന്റെ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ ചിത്രങ്ങളാണ് കീർത്തി സുരേഷ് പങ്കുവച്ചിരിയ്ക്കുന്നത്. 'And its begins' എന്ന ക്യാപ്ഷനും, 'KAwedding' എന്ന ഹാഷ് ടാഗും സ്‌റ്റോറിയ്‌ക്കൊപ്പം നൽകിയിരിക്കുന്നു. കീർത്തി സുരേഷിന്റെ വിവാഹമാണ് ഇനി തമിഴ്, തെലുങ്ക്, മലയാളം സിനിമാ ലോകം കാത്തിരിയ്ക്കുന്നത്. പതിനഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരാവുന്നത്. തന്റേത് അച്ഛന്റെയും അമ്മയുടെയും പോലെ പ്രണയ വിവാഹമായിരിക്കുമെന്ന് നേരത്തെ കീർത്തി സരേഷ് പറഞ്ഞിട്ടുള്ളതുമാണ്. 



  അതിന് പിന്നാലെ പല തവണ കീർത്തിയുടെ പ്രണയ ഗോസിപ്പുകൾ പുറത്ത് വന്നിരുന്നുവെങ്കിലും, അതെല്ലാം സെലിബ്രിറ്റി നടന്മാർക്കൊപ്പമായിരുന്നു. ആന്റണി ബിസിനസ്സുകാരനാണ്. സ്‌കൂൾ കാലം മുതലേ ഇരുവർക്കും പരസ്പരം അറിയാം. കഴിഞ്ഞ ദിവസമാണ് കീർത്തിയുടെ വെഡ്ഡിങ് ഇൻവിറ്റേഷന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. അതോടെ കീർത്തിയുടെ വിവാഹത്തിന് രജിനികാന്തുമായി ഒരു ബന്ധമുണ്ടെന്ന് ആരാധകർ കണ്ടെത്തിയിരുന്നു. ഡിസംബർ 12 ന് തന്നെയാണ് സ്‌റ്റൈൽ മന്നൻ രജിനികാന്തിന്റെ ജന്മദിനം. രജിനിയുടെ കടുത്ത ആരാധികയാണ് താൻ എന്ന് കീർത്തി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്.



'And its begins' എന്ന ക്യാപ്ഷനും, 'KAwedding' എന്ന ഹാഷ് ടാഗും സ്‌റ്റോറിയ്‌ക്കൊപ്പം നൽകിയിരിക്കുന്നു. കീർത്തി സുരേഷിന്റെ വിവാഹമാണ് ഇനി തമിഴ്, തെലുങ്ക്, മലയാളം സിനിമാ ലോകം കാത്തിരിയ്ക്കുന്നത്. പതിനഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരാവുന്നത്. തന്റേത് അച്ഛന്റെയും അമ്മയുടെയും പോലെ പ്രണയ വിവാഹമായിരിക്കുമെന്ന് നേരത്തെ കീർത്തി സരേഷ് പറഞ്ഞിട്ടുള്ളതുമാണ്.  



  അണ്ണാത്തെ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോൾ, ഇതെന്റെ ഡ്രീം കം ട്രു ആണെന്നാണ് കീർത്തി പറഞ്ഞിരുന്നത്. ഡിസംബർ 12 ന് ഗോവയിൽ വച്ചാണ് വിവാഹം. തമിഴ്, തെലുങ്ക്, മലയാളം ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുക്കുന്ന വിവാഹത്തിന് രണ്ട് ചടങ്ങുകളാണ് ഉണ്ടായിരിക്കുക. രാവിലെ ഹിന്ദു ആചാര പ്രകാരവും, വൈകിട്ട് ക്രിസ്ത്യൻ ആചാര പ്രകാരവുമായിരിക്കും കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാഹം.

Find Out More:

Related Articles: