പുതിയ ലുക്കിൽ ജയറാമിന്റെ വൈറൽ ഫോട്ടോ! കൈ കെട്ടിയിരുന്ന് ചിരിക്കുന്ന ഒരു ഫോട്ടോ ആണ് ജയറാം പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയ്ക്ക് വല്ലാത്തൊരു മാറ്റം ഫീൽ ചെയ്യുന്നു എന്ന് ആരാധകർ പറയുന്നു. അതിന്റെ കാരണവും മറ്റു ചില ആരാധകർ കണ്ടെത്തിയിട്ടുണ്ട്. ഇതൊരു മിറർ സെൽഫി ആവാനാണ് സാധ്യത, അതുകൊണ്ടാണ് മുഖത്ത് ഇങ്ങനെ ഒരു മാറ്റം എന്നാണ് കണ്ടെത്തലുകൾ. എന്ത് തന്നെയായാലും ജയറാമിന്റെ മാറ്റം ആളുകൾക്ക് വലിയൊരു കൗതുകമായിരിക്കുകയാണ്. എന്തുപറ്റി എന്ന് തിരക്കിയെത്തുന്നവരുമുണ്ട്. ജയറാം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ ഫോട്ടോ കണ്ട്, താരത്തിന്റെ തന്നെ ഒരു സിനിമയിൽ ജഗതി ശ്രീകുമാർ പറയുന്നത് പോലെ 'ഇത് എന്റെ ഗർഭമല്ല, എന്റെ ഗർഭം ഇങ്ങനെയല്ല' എന്ന ഡയലോഗ് ചെറുതായി ഒന്ന് മോഡിഫൈ ചെയ്ത് പറയുകയാണ് ആരാധകർ. 'ഇത് ഞങ്ങളുടെ ജയറാമേട്ടനല്ല, ഞങ്ങളുടെ ജയറാമേട്ടൻ ഇങ്ങനെയല്ല' എന്ന്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ ജയറാമിന്റേതായി മലയാളത്തിൽ പുറത്തിറങ്ങിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. വിജയ് നായകനായ ഗോട്ട് എന്ന ചിത്രമാണ് തമിഴകത്ത് ഏറ്റവുമൊടുവിൽ റിലീസായത്. തെലുങ്കിലേക്കെത്തിയാൽ മഹേഷ് ബാബു നായകനായ ഗൗണ്ടർ കാരം എന്ന സിനിമ റിലീസായി. ഗെയിം ചെയ്ഞ്ചർ എന്ന തെലുങ്ക് സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിൽ കന്നടയിലും ഹിന്ദിയിലും ഓരോ സിനിമയും ജയറാം ചെയ്തിട്ടുണ്ട്. ജയറാമിന്റെ ലുക്കിലെ ഈ മാറ്റം വൈറലാവുന്നത് ഇതാദ്യത്തെ സംഭവമല്ല. മകൻ കാളിദാസ് ജയറാമിനൊപ്പമുള്ള വർക്കൗട്ട് ഫോട്ടോകളും, സ്റ്റൈലൻ ലുക്കിലുള്ള മറ്റ് ഫോട്ടോകളും എല്ലാം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
തെലുങ്ക് പടത്തിന് വേണ്ടിയാണ് ഈ ഗെറ്റപ് ചെയ്ഞ്ച് എന്ന സംശയം പ്രകടിപ്പിക്കുകയാണ് ചിലർ. ഇപ്പോൾ മലയാള സിനിമകളെക്കാൾ ജയറാം തെലുങ്കിലും തമിഴിലുമൊക്കെയാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിയ്ക്കുന്നത്. തമിഴകത്തിന്റെ ജയറാമണ്ണനും, തെലുങ്ക് സിനിമയുടെ ജയറാം ഗാരുവുമായിരിക്കുന്നു ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ജയറാമേട്ടൻ. അതാണോ ഈ മാറ്റത്തിന് കാരണം. ഫോട്ടോയ്ക്ക് വല്ലാത്തൊരു മാറ്റം ഫീൽ ചെയ്യുന്നു എന്ന് ആരാധകർ പറയുന്നു. അതിന്റെ കാരണവും മറ്റു ചില ആരാധകർ കണ്ടെത്തിയിട്ടുണ്ട്. ഇതൊരു മിറർ സെൽഫി ആവാനാണ് സാധ്യത, അതുകൊണ്ടാണ് മുഖത്ത് ഇങ്ങനെ ഒരു മാറ്റം എന്നാണ് കണ്ടെത്തലുകൾ. എന്ത് തന്നെയായാലും ജയറാമിന്റെ മാറ്റം ആളുകൾക്ക് വലിയൊരു കൗതുകമായിരിക്കുകയാണ്. എന്തുപറ്റി എന്ന് തിരക്കിയെത്തുന്നവരുമുണ്ട്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ ജയറാമിന്റേതായി മലയാളത്തിൽ പുറത്തിറങ്ങിയത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. വിജയ് നായകനായ ഗോട്ട് എന്ന ചിത്രമാണ് തമിഴകത്ത് ഏറ്റവുമൊടുവിൽ റിലീസായത്. തെലുങ്കിലേക്കെത്തിയാൽ മഹേഷ് ബാബു നായകനായ ഗൗണ്ടർ കാരം എന്ന സിനിമ റിലീസായി. ഗെയിം ചെയ്ഞ്ചർ എന്ന തെലുങ്ക് സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിൽ കന്നടയിലും ഹിന്ദിയിലും ഓരോ സിനിമയും ജയറാം ചെയ്തിട്ടുണ്ട്. ജയറാമിന്റെ ലുക്കിലെ ഈ മാറ്റം വൈറലാവുന്നത് ഇതാദ്യത്തെ സംഭവമല്ല. മകൻ കാളിദാസ് ജയറാമിനൊപ്പമുള്ള വർക്കൗട്ട് ഫോട്ടോകളും, സ്റ്റൈലൻ ലുക്കിലുള്ള മറ്റ് ഫോട്ടോകളും എല്ലാം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. തെലുങ്ക് പടത്തിന് വേണ്ടിയാണ് ഈ ഗെറ്റപ് ചെയ്ഞ്ച് എന്ന സംശയം പ്രകടിപ്പിക്കുകയാണ് ചിലർ.