കല്യാണം ആഘോഷിക്കാനെത്തിയ കൂട്ടുകാർക്കൊപ്പം ആടിപ്പാടി ദിയ കൃഷ്ണയും അശ്വിൻ ഗണേഷും!

Divya John
 കല്യാണം ആഘോഷിക്കാനെത്തിയ കൂട്ടുകാർക്കൊപ്പം ആടിപ്പാടി ദിയ കൃഷ്ണയും അശ്വിൻ ഗണേഷും! കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും, ബ്രൈഡൽ ഷവർ പാർട്ടിയെക്കുറിച്ചും, മെഹന്ദി സംഗീത് നൈറ്റിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. കുടുംബത്തിലെല്ലാവരും കല്യാണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡ്രസ് വാങ്ങിയതും ജ്വല്ലറിയിൽ പോയതിന്റെയുമെല്ലാം വിശേഷങ്ങൾ അഹാനയും ഇഷാനയും പങ്കുവെച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളും ഫ്രണ്ട്‌സുമെല്ലാം വിവാഹത്തിന് എത്തുന്നുണ്ട്. എല്ലാവരുടെയും ഒത്തുകൂടലിനുള്ള വേദി കൂടിയാണ് ഓസിയുടെ കല്യാണം. ഞങ്ങളെല്ലാം ത്രില്ലിലാണെന്ന് അഹാന പറഞ്ഞിരുന്നു. ഓസി മറ്റൊരു വീട്ടിലേക്ക് പോവുന്നതോർക്കുമ്പോൾ വിഷമമാണ്. ഇതുവരെ ഉറങ്ങിയിരുന്ന സ്ഥലത്ത് അവളെ ഇനി കാണാനാവില്ലല്ലോ അത് സങ്കടമാണ്.



വീടിന് അടുത്ത് തന്നെയാണല്ലോ അവർ താമസിക്കാൻ പോവുന്നത്. എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നത് സന്തോഷമുള്ള കാര്യമാണെന്ന് അഹാനയും സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. ആഗ്രഹിച്ച പോലെയൊരു ജീവിതം മകൾക്ക് കിട്ടുന്നതിൽ സന്തോഷമാണെന്ന് കൃഷ്ണകുമാറും വ്യക്തമാക്കിയിരുന്നു. അശ്വിൻ ഗണേഷും ദിയ കൃഷ്ണയും വിവാഹിതരാവുകയാണ്. കല്യാണനിശ്ചയം മുതലുള്ള വിശേഷങ്ങൾ ദിയ സോഷ്യൽമീഡിയയിലൂടെ പങ്കിടുന്നുണ്ട്. എല്ലാ വിശേഷങ്ങളും എന്റെ വ്‌ളോഗിലൂടെ തന്നെ കാണിക്കുമെന്ന് നേരത്തെ തന്നെ ദിയ പറഞ്ഞിരുന്നു. അശ്വിനും ഇവരോടൊപ്പമുണ്ടായിരുന്നു. തട്ടും തട്ടും താളം എന്ന ഗാനത്തിനൊപ്പമായി ഡാൻസ് ചെയ്യുകയാണ് എല്ലാവരും. കൂട്ടുകാരും കസിൻസുമൊക്കെ കൂടെയുള്ളതിന്റെ സന്തോഷം ദിയയുടെ മുഖത്ത് കാണാനുണ്ടെന്നായിരുന്നു കമന്റുകൾ.



അതേ സമയം ഇത്തവണയും വിവാഹത്തീയതിയെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. കല്യാണത്തീയതി എന്നാണെന്ന കാര്യം സസ്‌പെൻസാക്കി വെച്ചിരിക്കുകയാണ് ദിയയും അശ്വിനും. മെഹന്ദി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്. എല്ലാ വിശേഷങ്ങളും ദിയ തന്നെ പങ്കിടട്ടെ എന്ന് കരുതിയാണ് അതേക്കുറിച്ച് വ്ളോഗ് ചെയ്യാത്തതെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. മെഹന്ദി വിശേഷങ്ങള് അഹാനയും സിന്ധുവും പങ്കുവെച്ചിരുന്നു. പതിവുപോലെ ഇത്തവണയും കാര്യങ്ങളെല്ലാം സെറ്റാക്കുന്നത് ദിയയാണ്. വിവാഹവേദിയുൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത് ദിയയാണ്. 



എല്ലാം ഉദ്ദേശിക്കുന്നത് പോലെ ഭംഗിയായി വരണമെന്നാണ് ആഗ്രഹം. കല്യാണ ദിവസം മറ്റ് കാര്യങ്ങളിലൊന്നും ഇടപെടാൻ സമയം കിട്ടില്ലല്ലോയെന്നും ദിയ പറഞ്ഞിരുന്നു. മനസിൽ ടെൻഷനുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാറില്ല ദിയ. കല്യാണം ആഘോഷിക്കാനെത്തിയവരോടൊപ്പം ആടിപ്പാടി ഡാൻസ് ചെയ്യുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. കസിൻസും ബെസ്റ്റീസും കല്യാണത്തിന് മുൻപ് ഒന്നിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടത്.

Find Out More:

Related Articles: