യാതൊരു ടെൻഷനുമില്ലാതെ കൃഷ്ണകുമാറും, കുടുംബവും; ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ...

Divya John
 യാതൊരു ടെൻഷനുമില്ലാതെ കൃഷ്ണകുമാറും, കുടുംബവും; ദിയ കൃഷ്ണയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ... ഇപ്പോഴിതാ അഹാന താൻ പകർത്തിയ വീഡിയോ പങ്കിട്ടിരിക്കുകയാണ്. ഓസീസ് വെഡ്ഡിംഗ് ത്രൂ മൈ ഐസ് എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.  അച്ഛന് വളരെ സന്തോഷമുള്ള ദിവസമാണ്. കാരണം ഇന്ന് ഓസിയുടെ വിവാഹമാണ്. നീ ഇവിടെ ഇങ്ങനെ സോഫയിലൊക്കെ ഓടിക്കയറി, സിനിമയൊക്കെ കണ്ട് നടന്നിരുന്ന കൊച്ചുകുട്ടിയല്ലേ. പെട്ടെന്ന് നീ കല്യാണം കഴിച്ച് പോവുകയാണ്. ഞാൻ ഒരുപാട് സന്തോഷത്തിലാണ്. നിനക്കും അശ്വിനും ഏറ്റവും നല്ല വിവാഹ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. അഹാന കൃഷ്ണയും കുടുംബവും സോഷ്യൽമീഡിയയിലും തിളങ്ങുന്നവരാണ്. ദിയ കൃഷ്ണയുടെ വിവാഹ വിശേഷങ്ങൾ എല്ലാവരും പങ്കിട്ടിരുന്നു.



ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കോൺഫിഡന്റായി സംസാരിക്കുന്നത് അഹാനയാണ്. കൂട്ടുകാരികളുടെ കല്യാണത്തിനൊക്കെ പോവുമ്പോൾ അവരുടെ അച്ഛനും അമ്മയുമൊക്കെ ആകെ ടെൻഷനടിച്ച് ഓടിനടക്കുന്നത് കാണാം. ഞങ്ങളുടെ വീട്ടിൽ അങ്ങനെയില്ല. ഞങ്ങളെ ഇങ്ങനെ ഇൻഡിപ്പെൻഡന്റായി വളർത്തിയത് അച്ഛനും അമ്മയുമാണ്. എല്ലാവരും ഒരുപോലെ സന്തോഷത്തിലാണെന്നുമായിരുന്നു അഹാന പറഞ്ഞത്. നല്ലൊരു ജീവിതം അവൾക്കുണ്ടാവട്ടെ. അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും പ്രാർത്ഥന എന്നും അവളോടൊപ്പമുണ്ടാവും. എല്ലാവിധ അനുഗ്രഹങ്ങളും. ഇതുപോലെ ബാക്കിയുള്ളവരുടെ കല്യാണവും നടത്തണം. എനിക്ക് അത് പെട്ടെന്ന് കാണണം. എനിക്ക് വന്ന് ഡാൻസ് ചെയ്യണം അതിന് എന്നുമായിരുന്നു അമ്മൂമ്മ പറഞ്ഞത്.



മക്കളുടെ കല്യാണം നടത്തിയതിനേക്കാളും സന്തോഷമാണ് കൊച്ചുമക്കളുടെ കല്യാണം നടത്തുമ്പോൾ. ഇനി മൂന്ന് പേരുടെ കല്യാണവും നടത്തണം. അത് ഞങ്ങൾക്ക് കാണണമെന്നായിരുന്നു അപ്പൂപ്പനും പറഞ്ഞത്. ഇതുവരെ നാല് മക്കളും ഒന്നിച്ചായിരുന്നു. ഒന്നിച്ചൊരു ബെഡിൽ കിടന്ന് ഉറങ്ങുന്നതൊക്കെ കാണുമ്പോൾ സന്തോഷമാണ്. ജനിച്ചപ്പോൾ തൊട്ട് അവരും കാണുന്ന കാഴ്ച അതാണ്. അതിൽ നിന്നും ഓസി കല്യാണം കഴിഞ്ഞ് പോവുന്നു. അവൾക്ക് ഇനിയും ഇങ്ങോട്ട് വരാമല്ലോ. ഓസിയെ ഇനി എനിക്ക് മിസ്സ് ചെയ്യും. ഞാൻ വഴക്ക് പറഞ്ഞാണ് ഓസിയെ എഴുന്നേൽപ്പിക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ ഫീലാവുന്നത് അമ്മുവിനാണ്. 



ബാക്കി മൂന്ന് പേർക്കും ഞാൻ എന്ത് വഴക്ക് പറഞ്ഞാലും പ്രശ്‌നമില്ല. കുഞ്ഞായിരുന്നപ്പോൾ നോക്കിയത് പോലെ തന്നെ അവരെ ഞാനിപ്പോഴും നോക്കുന്നത്. എന്റെ അഹാദിഷ്‌ക്ക എന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. അച്ഛന് വളരെ സന്തോഷമുള്ള ദിവസമാണ്. കാരണം ഇന്ന് ഓസിയുടെ വിവാഹമാണ്. നീ ഇവിടെ ഇങ്ങനെ സോഫയിലൊക്കെ ഓടിക്കയറി, സിനിമയൊക്കെ കണ്ട് നടന്നിരുന്ന കൊച്ചുകുട്ടിയല്ലേ. പെട്ടെന്ന് നീ കല്യാണം കഴിച്ച് പോവുകയാണ്. ഞാൻ ഒരുപാട് സന്തോഷത്തിലാണ്. നിനക്കും അശ്വിനും ഏറ്റവും നല്ല വിവാഹ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

Find Out More:

Related Articles: