അവിടെനിന്നും ഒരു കുഞ്ഞിനെ തരുമോ; ഏറ്റെടുക്കാൻ തയ്യാറാണ്; ആഗ്രഹം പറഞ്ഞുകൊണ്ട് സൂര്യയും ഇഷാനും! ഒരുപക്ഷേ രാജ്യത്ത് ഇത്തരത്തിൽ ആദ്യമായി നടന്ന വിവാഹമായിരുന്നു ഇവരുടേത്. ലോകത്തിനു മുൻപിൽ മാതൃകയായ അവർ ഇരുവരും കുഞ്ഞെന്നാ സ്വപ്നത്തിലേക്കുള്ള യാത്രയിലുമായിരുന്നു. എന്നാൽ ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ഇരുവരും. വയനാട് ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ട്ടപെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ തങ്ങൾക്കായി തരുമെങ്കിൽ തങ്ങളാൽ കഴിയുന്ന എല്ലാ സന്തോഷത്തോടെയും ഏറ്റെടുക്കാൻ തയ്യാറാണ് എന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഒരുപാട് ആലോചിച്ച ശേഷം എടുത്ത തീരുമാനം ആണെന്നും ഇരുവരും പറയുന്നു.
കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡർ ദമ്പതികളാണ് സൂര്യയും ഇഷാൻ കെ.ഷാനും.ലോകത്തിന് മുന്നിൽ കേരളം മാതൃകയായ സംഭവം ആയിരുന്നു ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായത്.കുഞ്ഞെന്ന ഞങ്ങളുടെ സ്വപ്നം ആഗ്രഹമാണ് അത് സത്യവുമാണ്. അതിന്റെ ശാസ്ത്രീയ വശങ്ങൾ തേടി ആശുപത്രിയിൽ എത്തിയപ്പോൾ അവർ മൂന്നു ഓപ്ഷനുകൾ ആണ് നൽകിയത്. ഒന്ന് ഇഷാന് ഗര്ഭിണിയാകാം, രണ്ട് സറോഗേഷൻ, മൂന്നു യൂട്രസ് ട്രാൻസ്പ്ലാന്റേഷൻ. ആദ്യത്തെ രണ്ടും ഞങ്ങൾക്ക് സ്വീകാര്യം ആയിരുന്നില്ല. മൂന്നാമത്തെ രീതിയെക്കുറിച്ച് അറിയാമായിരുന്നു എങ്കിലും അത് റിസ്ക് ഏറെയാണ്. എങ്കിലും കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് തങ്ങൾ എന്നാണ് മുൻപൊരിക്കൽ ഇരുവരും തുറന്നുപറഞ്ഞത്. ഞങ്ങളായത് കൊണ്ട് നടപ്പിലാകുമോ എന്ന് ഉറപ്പില്ല എന്നാലും ഞങളുടെ തീരുമാനം സോഷ്യൽ മീഡിയ വഴി അറിയിക്കണമെന്ന് കരുതി.
ഞാനും എന്റെ സൂര്യയും ആലോചിച്ചു എടുത്ത തീരുമാനമാണ്, അത് വേണ്ടപ്പെട്ട അധികാരികളും മറ്റും ഞങ്ങൾക്ക് സാധ്യമാക്കിത്തരുമോന്നു അറിയില്ല, ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല, വയനാട് ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ട്ടപെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഒരു കുഞ്ഞിനെ ഞങ്ങൾക്കായി തരുമെങ്കിൽ ഞങ്ങളാൽ കഴിയുന്ന എല്ലാ സന്തോഷത്തോടെയും ഏറ്റെടുക്കാൻ തയ്യാറാണ്. ഒരു കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് ആലോചനയിൽ ഉള്ളത് കൊണ്ടാണ് ഇവിടെ അറിയിക്കുന്നത്.
മുഖ്യ മന്ത്രയേയും, ആരോഗ്യവകുപ്പ് മന്ത്രിയേയും ടാഗ് ചെയ്തുകൊണ്ട് ഇഷാൻ കുറിച്ചു.
പറയുന്നത് ദയവു ചെയ്ത് തെറ്റായി എടുക്കരുത്, വയനാടിനുണ്ടായ നഷ്ട്ടം, നമ്മൾ ഓരോരുത്തരുടെയും സങ്കടം ആണ്. മൻസാക്ഷിയും മനോധൈര്യവും ഇല്ലാത്ത ഒരാളെങ്കിലും ഈ നഷ്ടപ്പെടലിൽ സങ്കടപെടാതിരുന്നിട്ടുണ്ടാകില്ല, ഞാൻ ഒരു രാത്രി മുഴുവനും കരഞ്ഞിരുന്നുപോയി. നമ്മുടെ ഉറ്റവർ നഷ്ട്ടപെട്ട വേദനയാണ് ഇപ്പോഴും ഉള്ളിൽ. ഞാൻ എഴുതുന്ന ഈ ആവിശ്യം ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ വേണ്ടപ്പെട്ടവരെ അറിയിക്കാൻ ഇടവരട്ടെ എന്ന് കരുതുന്നു.