സൗഭാഗ്യയുടെ സുധാപ്പൂന് എന്ത് പറ്റി?

Divya John
 സൗഭാഗ്യയുടെ സുധാപ്പൂന് എന്ത് പറ്റി?  നടൻ അർജുന്റെ ഭാര്യ കൂടെയായ സൗഭാഗ്യ നർത്തകിയാണ്. ഏറ്റവുമൊടുവിൽ കന്യാകുമാരിയിലേക്ക് ഒരു ടൂർ പോയ വീഡിയോ ആണ് സൗഭാഗ്യ പങ്കുവച്ചിരുന്നത്. ഇന്നലെ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ, ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത് ഒരു ആശുപത്രി ഫോട്ടോയാണ്. അത്രയധികം സന്തോഷത്തോടെ ഒരു ട്രിപ്പ് കഴിഞ്ഞ് വന്നിട്ട് നേരെ പോയത് ആശുപത്രിയിലേക്കാണോ എന്നാണ് ആരാധകരുടെ ചോദ്യം. മകൾ സുധാപ്പൂ എന്ന സുധർശനയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിയ്ക്കുകയാണ്. എന്താണ്, ഏതാണ് എന്നൊന്നും പറഞ്ഞിട്ടില്ല. വളരെ സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്ന സുധാപ്പൂന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് സൗഭാഗ്യ ഇക്കാര്യം അറിയിച്ചത്. 'ഈ മിസ്സ് ഹാപ്പി ഫെയിസ് ആരാണ്, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ഇത്രയധികം സന്തോഷിക്കുന്നത്' അന്നാണ് ക്യാപ്ഷൻ. 



താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബിൽ വളരെ സജീവമാണ്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ താരപുത്രി നിരന്തരം പങ്കുവയ്ക്കാറുണ്ട്. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷത്തിൽ, അതിലൊരു ട്രിപ്പ് പോകണം എന്ന് പ്ലാനിട്ട് കഴിഞ്ഞ ദിവസമാണ് സൗഭാഗ്യയും അർജുനും മറ്റ് കുടുംബാഗങ്ങളും ചേർന്ന് കന്യാകുമാരിയിലേക്ക് ടൂർ പോയത്. യാത്രയിലെ വിശേഷങ്ങൾ എല്ലാം കഴിഞ്ഞ വീഡിയോയിൽ സൗഭാഗ്യ കാണിച്ചിരുന്നു. യാത്ര സുധാപ്പൂ ഒട്ടും ആസ്വദിച്ചില്ല, ഭയങ്കര കരച്ചിലും, മൂഡ് സ്വിങ്‌സ് ഒക്കെയായിരുന്നു മകൾക്ക് എന്ന് ആ വീഡിയോയിൽ തന്നെ സൗഭാഗ്യ പറയുന്നുണ്ട്. സുധാപ്പൂന് എന്ത് പറ്റി, വയ്യായ്ക ഒന്നും മുഖത്തില്ലല്ലോ, 



സോ ക്യൂട്ട്, അസുഖം എന്ത് തന്നെയാണെങ്കിലും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റ്. ശ്രുതി രജിനികാന്ത്, അശ്വതി ശ്രീകാന്ത്, ലിന്റു റോണി തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ കമന്റും ഇക്കൂട്ടത്തിൽ പെടുന്നു. അച്ഛൻ അർജുൻ സോമശേഖരൻ തന്നെയാണ് സുധാപ്പൂന്റെ ഫോട്ടോ എടുത്തിരിക്കുന്നത്.ഇപ്പോൾ സൗഭാഗ്യ പുറത്തുവിട്ടിരിയ്ക്കുന്ന ഫോട്ടോയുടെ അടിസ്ഥാനത്തിൽ മകൾക്ക് വലിയ കുഴപ്പമൊന്നും ഉള്ളതായി തോന്നുന്നില്ല. അതേ സമയം ഈ ആശുപത്രി വാസത്തിന്റെ വിശദവിവരങ്ങളുമായി സൗഭാഗ്യ ഉടൻ അടുത്ത വീഡിയോയുമായി വരും എന്നാണ് ഫോളോവേഴ്‌സിന്റെ പ്രതീക്ഷ.



'ഈ മിസ്സ് ഹാപ്പി ഫെയിസ് ആരാണ്, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ഇത്രയധികം സന്തോഷിക്കുന്നത്' അന്നാണ് ക്യാപ്ഷൻ. താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബിൽ വളരെ സജീവമാണ്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ താരപുത്രി നിരന്തരം പങ്കുവയ്ക്കാറുണ്ട്. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷത്തിൽ, അതിലൊരു ട്രിപ്പ് പോകണം എന്ന് പ്ലാനിട്ട് കഴിഞ്ഞ ദിവസമാണ് സൗഭാഗ്യയും അർജുനും മറ്റ് കുടുംബാഗങ്ങളും ചേർന്ന് കന്യാകുമാരിയിലേക്ക് ടൂർ പോയത്. യാത്രയിലെ വിശേഷങ്ങൾ എല്ലാം കഴിഞ്ഞ വീഡിയോയിൽ സൗഭാഗ്യ കാണിച്ചിരുന്നു. യാത്ര സുധാപ്പൂ ഒട്ടും ആസ്വദിച്ചില്ല, ഭയങ്കര കരച്ചിലും, മൂഡ് സ്വിങ്‌സ് ഒക്കെയായിരുന്നു മകൾക്ക് എന്ന് ആ വീഡിയോയിൽ തന്നെ സൗഭാഗ്യ പറയുന്നുണ്ട്.
 സുധാപ്പൂന് എന്ത് പറ്റി, വയ്യായ്ക ഒന്നും മുഖത്തില്ലല്ലോ, സോ ക്യൂട്ട്, അസുഖം എന്ത് തന്നെയാണെങ്കിലും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റ്. 

Find Out More:

Related Articles: