ചേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങൾ; സൂര്യക്ക് ജന്മദിനാശംസകൾ അറിയിച്ച് നടൻ കാർത്തിക്!

frame ചേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങൾ; സൂര്യക്ക് ജന്മദിനാശംസകൾ അറിയിച്ച് നടൻ കാർത്തിക്!

Divya John
 ചേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങൾ; സൂര്യക്ക് ജന്മദിനാശംസകൾ അറിയിച്ച് നടൻ കാർത്തിക്! സിനിമ ലോകത്തെ ആരാധകരായ താരങ്ങളും, സഹപ്രവർത്തകരും എല്ലാം സൂര്യയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടെത്തുന്നു. അക്കൂട്ടത്തിൽ അല്പം വ്യത്യസ്തം അനിയൻ കാർത്തിയുടെ ആശംസ തന്നെയാണ്. ഹൃദയത്തിൽ തൊട്ടെഴുതിയ കുറിപ്പും ഫോട്ടോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വൈറ്റ് ആന്റ് വൈറ്റ് ഡ്രസ്സിൽ സൂര്യയും കാർത്തിയും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റ്. 'പൂജ്യത്തിൽ നിന്ന് തുടങ്ങിയാലും പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും എന്തും പഠിക്കാനും നേടാനും കഴിയുമെന്ന് എന്നെ പഠിപ്പിച്ച മനുഷ്യന് ജന്മദിനാശംസകൾ. സമൂഹത്തിൽ ഇത്രയധികം സ്‌നേഹം പകരുന്ന സ്‌നേഹമുള്ള ആരാധകർക്ക് സ്‌നേഹത്തിന്റെ നിറകുടമാണ്' എന്ന് കാർത്തി എഴുതി. 



ഇന്ന് മലയാളികൾക്കും പ്രിയപ്പെട്ട, തമിഴ് നടൻ സൂര്യയുടെ നാൽപ്പത്തിയൊൻപതാം ജന്മദിനമാണ്. ആരാധകർ ഗംഭീരമായി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നും ഇല്ലാത്തിടത്ത് നിന്ന് വളരെ അധികം കഷ്ടപ്പെട്ടു തന്നെയാണ് സൂര്യ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നത്. കഥാപാത്രത്തിന് വേണ്ടി, ഇൻഹിബിഷൻസില്ലാതെ ഏതറ്റം വരെയും പോകുമെന്ന് നന്ദ, പിതാമഹൻ, ഗജനി, വാരണം ആയിരം പോലുള്ള സിനിമകളിൽ പ്രേക്ഷകർ കണ്ടതാണ്. സാമൂഹ്യ കാര്യങ്ങളിലും വളരെ കൃത്യതയോടെ സജീവമായി ഇടപെടുന്ന സൂര്യ, ആരാധകരെ സംബന്ധിച്ച് കാർത്തി പറഞ്ഞതുപോലെ സ്‌നേഹത്തിന്റെ നിറകുടമാണ്.കാർത്തിയുടെ പോസ്റ്റിന് താഴെ ഈ ചേട്ടന്റെയും അനിയന്റെയും സ്‌നേഹ ബന്ധത്തെ കുറിച്ച് പ്രശംസിച്ച് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. 



പരസ്പരം എല്ലാ കാലത്തും പിന്തുണച്ച് മുന്നോട്ട് പോകുന്ന രണ്ട് പേരാണ് കാർത്തിയും സൂര്യയും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഒന്നിച്ചഭിനയിച്ചില്ല എന്നേയുള്ളൂ, കാർത്തിയുടെ സിനിമകൾ സൂര്യയുടെ 2 ഡി എന്റർടൈൻമെന്‌റ്‌സ് നിർമിച്ചിട്ടുണ്ട്. സൂര്യയും കാർത്തിയും ഒന്നിച്ചഭിനയിച്ചിട്ടില്ല എങ്കിലും, ചേട്ടത്തിയമ്മ ജ്യോതികയ്‌ക്കൊപ്പം ചെയ്ത തമ്പി എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കാർത്തി ഈ പറഞ്ഞതിൽ കൂടുതലൊന്നും സൂര്യയെ കുറിച്ച് പറയാനില്ല, ഇതിലെല്ലാമുണ്ട് എന്നാണ് ആരാധകർ പറയുന്നത്. അച്ഛന്റെ പേരും പ്രശസ്തിയും കൊണ്ട് സിനിമയിലെത്തിയ സൂര്യയ്ക്ക് ആദ്യ ചിത്രം വൻ പരാജയമായിരുന്നു. ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന സമയത്ത് അഭിനയം മതിയാക്കി പോകാൻ പോലും ആലോചിച്ചിരുന്നുവത്രെ. എന്നാൽ നടൻ രഘുവരന്റെ വാക്കുകളാണ് മാറി ചിന്തിക്കാൻ സൂര്യയെ പ്രേരിപ്പിച്ചത്. 



കഥാപാത്രത്തിന് വേണ്ടി, ഇൻഹിബിഷൻസില്ലാതെ ഏതറ്റം വരെയും പോകുമെന്ന് നന്ദ, പിതാമഹൻ, ഗജനി, വാരണം ആയിരം പോലുള്ള സിനിമകളിൽ പ്രേക്ഷകർ കണ്ടതാണ്. സാമൂഹ്യ കാര്യങ്ങളിലും വളരെ കൃത്യതയോടെ സജീവമായി ഇടപെടുന്ന സൂര്യ, ആരാധകരെ സംബന്ധിച്ച് കാർത്തി പറഞ്ഞതുപോലെ സ്‌നേഹത്തിന്റെ നിറകുടമാണ്.കാർത്തിയുടെ പോസ്റ്റിന് താഴെ ഈ ചേട്ടന്റെയും അനിയന്റെയും സ്‌നേഹ ബന്ധത്തെ കുറിച്ച് പ്രശംസിച്ച് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. പരസ്പരം എല്ലാ കാലത്തും പിന്തുണച്ച് മുന്നോട്ട് പോകുന്ന രണ്ട് പേരാണ് കാർത്തിയും സൂര്യയും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Find Out More:

Related Articles: