നടൻ വിജയിയുടെ ആസ്തി എത്രയെന്നറിയാമോ; ആഡംബര കാറുകളും പ്രോപ്പർട്ടികളും തുടങി നിരവധി... ഇളയദളപതി വിജയ് യുടെ അൻപതാം ജന്മദിനം ആണ് ഇന്ന്. എന്നാൽ ഇത്തവണ കള്ളക്കുറിച്ചി ദുരന്തത്തെ തുടർന്നാണ് ബർത്ത് ഡേ ആഘോഷം വേണ്ട എന്ന് വിജയ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആഘോഷങ്ങൾക്ക് വേണ്ടി വച്ച പണം ദുരിതബാധിതർക്ക് നൽകണം എന്നും വിജയ് പറഞ്ഞിരുന്നു. സിനിമാഭിനയം വിട്ട് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്നത് ആരാധകരെ സംബന്ധിച്ച് വലിയ വേദനയായിരുന്നു എങ്കിലും, തങ്ങൾക്ക് വേണ്ടി കൂടെയാണല്ലോ അണ്ണൻ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നത് എന്ന് കരുതി അവരങ്ങ് ആശ്വസിക്കുകയായിരുന്നു. ജന സേവനത്തിനായി ഇറങ്ങി കഴിഞ്ഞാൽ പിന്നെ അത് മാത്രമാണല്ലോ ലക്ഷ്യം.
ഇന്ന് ടോപ് ഹീറോ മാത്രമല്ല, തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ കൂടെയാണ് വിജയ്. നിലവിൽ 600 കോടി രൂപയുടെ ആസ്തിയുണ്ട് വിജയ്ക്ക് എന്നാണ് ദ ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട്. നീലങ്കരയിലും സാലിഗ്രാമിലും നടന്റെ പേരിൽ ലക്ഷ്വറി ബംഗ്ലാവുണ്ട്. പല ഇടങ്ങളിലായി വിജയ് സ്ഥലങ്ങൾ വാങ്ങിയിട്ടിട്ടുണ്ട്. അത് കൂടാതെ റോൾസ് റോയിസ് ഗോസ്റ്റ്, ഓഡി എ8, മിനി കൂപ്പർ, ബിഎംഡബ്ല്യു 5 സീരീസ് എന്നിങ്ങനെ പോകുന്ന ആഡംബര കാറുകളുടെ ലിസ്റ്റ്. ഇതിനൊപ്പം വിലകൂടിയ ബൈക്കുകളും സൈക്കിളുകളും വിജയ് യുടെ പോർച്ചിൽ ഉണ്ട്. രജിനികാന്തിന് ശേഷം നിൽക്കുന്ന വിജയ് യുടെ പ്രതിഫലം 200 കോടിയാണ്. തമിഴ് സിനിമാ ലോകത്ത് രജിനികാന്ത് കഴിഞ്ഞാൽ, അടുത്തത് വിജയ് എന്ന് പറഞ്ഞു നിൽക്കുമ്പോഴാണ്, ഈ കോടികളുടെ പ്രതിഫലം വേണ്ട എന്ന് പറഞ്ഞ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിജയ് 69 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം.
കേട്ടത് സത്യമാണെങ്കിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രതിഫലത്തെക്കാൾ മുകളിലാണ് അത്. 250 കോടിയാണ് ഷാരൂഖ് ഖാന്റെ പ്രതിഫലം. അത് വിജയ് മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗോട്ട് എന്ന ചിത്രത്തോടെ വിജയ് അഭിനയം നിർത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആരാധകർക്ക് ആവേശം നൽകുന്നതാണ്. വിജയ് യുടെ ബർത്ത്‌ഡേയോട് അനുബന്ധിച്ച് സ്‌പെഷ്യൽ ടീസർ എല്ലാം ടീം പുറത്തുവിട്ടിരുന്നു. ഗോട്ട് എന്ന ചിത്രത്തോടെ വിജയ് അഭിനയം നിർത്തും എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അടുത്ത ഒരു ചിത്രത്തിൽ കൂെട വിജയ് അഭിനയിക്കാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. ജന സേവനത്തിനായി ഇറങ്ങി കഴിഞ്ഞാൽ പിന്നെ അത് മാത്രമാണല്ലോ ലക്ഷ്യം. ഇന്ന് ടോപ് ഹീറോ മാത്രമല്ല, തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ കൂടെയാണ് വിജയ്. സിനിമാഭിനയം വിട്ട് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്നത് ആരാധകരെ സംബന്ധിച്ച് വലിയ വേദനയായിരുന്നു എങ്കിലും, തങ്ങൾക്ക് വേണ്ടി കൂടെയാണല്ലോ അണ്ണൻ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നത് എന്ന് കരുതി അവരങ്ങ് ആശ്വസിക്കുകയായിരുന്നു.