വൈൽഡ് കാർഡിൽ വന്ന ഡിജെ സിബിൻ ആര്യയുടെ ആരാണ്?

Divya John
 വൈൽഡ് കാർഡിൽ വന്ന ഡിജെ സിബിൻ ആര്യയുടെ ആരാണ്?വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായ ഡിജെ സിബിൻ നടിയും ആങ്കറും മുൻ ബിഗ് ബോസ് കണ്ടസ്റ്റന്റും ആയിരുന്ന ആര്യ ബഡായിയുടെ ഉറ്റ സുഹൃത്താണ്. ആര്യ അവതരിപ്പിച്ചിരുന്ന സ്റ്റാർട് മ്യൂസിക്കിന്റെ ഡി ജെ ആയിരുന്നു സിബിൻ. ആ സൗഹൃദത്തിന്റെ പുറത്ത്, തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ, ബിഗ് ബോസിലേക്ക് പോകരുത് എന്ന് ആര്യ പല തവണ പറഞ്ഞിരുന്നുവത്രെ. അതൊന്നും കേൾക്കാതെയാണ് സിബിൻ ബിഗ് ബോസിലേക്ക് വരുന്നത് എന്ന് താരം പറയുന്നു.'ചിലർ അങ്ങനെയാണ് പറഞ്ഞാലൊന്നും കേൾക്കില്ല, കിട്ടിയാലേ പഠിക്കൂ. എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും. എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ല എങ്കിലും, എന്റെ ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗത്തെ ബിഗ് ബോസ് ഹോസിലേക്ക് അക്കുകയാണ്. വിന്നർ ഒന്നും ആയില്ലെങ്കിലും ബാങ്ക് ബാലൻസ് നന്നാവുന്നത് വരെയെങ്കിലും ചെക്കനെ അവിടെ നിർത്തണേ ഗായിസ്. ട്രോഫി ഒന്നും വേണ്ട, കാശ് മാത്രം മതി' എന്നാണ് ആര്യ ബഡായിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌.ബിഗ്ഗ് ബോസിലേക്ക് വരാനൊരുങ്ങുന്ന സിബിന്റെ വീഡിയോയ്‌ക്കൊപ്പമാണ് ആര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'അങ്ങനെ ഞങ്ങൾ പോകുന്നു. ജീവിതത്തിൽ ഇന്ന് വരെ ഞങ്ങളുടെ തീരുമാനങ്ങളിൽ എതിരഭിപ്രായം ഉണ്ടായത് ഇതൊന്ന് മാത്രമാണ്. ഈ ഷോയുടെ ഭാഗമാകാൻ അദ്ദേഹം തീരുമാനിച്ചതിൽ എനിക്ക് അത്രവലിയ സന്തോഷമില്ല, അതിന്റെ കാരണം എല്ലാവർക്കും വ്യക്തമായി അറിയാം. പക്ഷേ ഇതവന്റെ ജീവിതമാണ്, അവന് തീരുമാങ്ങൾ എടുക്കാം. മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് അവന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, ഈ ഒരു വ്യക്തിയ്ക്ക് എങ്കിലും കാര്യങ്ങൾ നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു'. ഇന്ന് ബിഗ്ഗ് ബോസ് ഹൗസിലേക്ക് ആറ് വൈൽഡ് കാർഡ് എൻട്രികളാണ് വരാൻ പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൽ അവർ ഓരോരുത്തരെയും മോഹൻലാൽ ഇൻട്രൊഡ്യൂസ് ചെയ്തു. ആരൊക്കെയാണ് വരുന്നത്, അവരുടെയൊക്കെ നിരീക്ഷണം എന്താണ് എന്നൊക്കെ പ്രേക്ഷകർക്ക് ഇന്നലത്തെ എപ്പിസോഡിൽ കണ്ടു. വന്നത് പോലെയും പറഞ്ഞത് പോലെയും ആവുമോ കളിക്കാൻ പോകുന്നത്, ആറ് പേരും ഒരുമിച്ച് ഹൗസിലേക്ക് എത്തിയാൽ എങ്ങനെയായിരിക്കും കളി എന്നൊക്കെ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. ചിലർ അങ്ങനെയാണ് പറഞ്ഞാലൊന്നും കേൾക്കില്ല, കിട്ടിയാലേ പഠിക്കൂ. എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും. എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ല എങ്കിലും, എന്റെ ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗത്തെ ബിഗ് ബോസ് ഹോസിലേക്ക് അക്കുകയാണ്. വിന്നർ ഒന്നും ആയില്ലെങ്കിലും ബാങ്ക് ബാലൻസ് നന്നാവുന്നത് വരെയെങ്കിലും ചെക്കനെ അവിടെ നിർത്തണേ ഗായിസ്. ട്രോഫി ഒന്നും വേണ്ട, കാശ് മാത്രം മതി' എന്നാണ് ആര്യ ബഡായിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌.ബിഗ്ഗ് ബോസിലേക്ക് വരാനൊരുങ്ങുന്ന സിബിന്റെ വീഡിയോയ്‌ക്കൊപ്പമാണ് ആര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'അങ്ങനെ ഞങ്ങൾ പോകുന്നു. ജീവിതത്തിൽ ഇന്ന് വരെ ഞങ്ങളുടെ തീരുമാനങ്ങളിൽ എതിരഭിപ്രായം ഉണ്ടായത് ഇതൊന്ന് മാത്രമാണ്. ഈ ഷോയുടെ ഭാഗമാകാൻ അദ്ദേഹം തീരുമാനിച്ചതിൽ എനിക്ക് അത്രവലിയ സന്തോഷമില്ല, അതിന്റെ കാരണം എല്ലാവർക്കും വ്യക്തമായി അറിയാം. പക്ഷേ ഇതവന്റെ ജീവിതമാണ്, അവന് തീരുമാങ്ങൾ എടുക്കാം.

Find Out More:

Related Articles: