ഒന്നും അറിഞ്ഞിട്ടില്ല എല്ലാം രാധികയാണ്; രതീഷിന്റെ കുടുംബത്തെ കുറിച്ച് സുരേഷ് ഗോപി! 1979ൽ ഇറങ്ങിയ കെ.ജി ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു രതീഷ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മലയാള സിനിമയിലെ കരുത്തുറ്റ വില്ലൻ എന്ന് തന്നെ ആയിരുന്നു രതീഷിനെ വിശേഷിപ്പിച്ചിരുന്നത്. അടുത്തിടെ ജനനായകൻ പരിപാടിയിൽ രതീഷിന്റെ മകൻ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി പ്രീയപ്പെട്ട സുഹൃത്ത് രതീഷിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. വേഴാമ്പൽ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വെള്ളാരം കണ്ണുള്ള രതീഷ് എന്ന നടനെ മലയാളികൾ അത്ര വേഗം മറക്കാൻ ഇടയില്ല. അന്ന് മുതൽ എന്റെ തോളിലെ കൈ രതീഷേട്ടൻ വിടാറില്ല. മറ്റുള്ളവരോട് ഒക്കെ സംസാരിക്കുമ്പോഴും എന്റെ തോളിൽ കൈ വച്ചിട്ടുണ്ടാകും. നമുക്ക് അത് വലിയ അഭിമാനം ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ചാമരം, ഉൾക്കടൽ സിനിമ ഒക്കെ കണ്ട് ആരാധന തോന്നിയിട്ടുള്ള താരമാണ്.
അന്ന് തുടങ്ങിയ സ്നേഹവും ഇഷ്ടവും ഒക്കെയാണ്. അന്ന് മുതൽ എന്റെ തോളിലെ കൈ രതീഷേട്ടൻ വിടാറില്ല. മറ്റുള്ളവരോട് ഒക്കെ സംസാരിക്കുമ്പോഴും എന്റെ തോളിൽ കൈ വച്ചിട്ടുണ്ടാകും. നമുക്ക് അത് വലിയ അഭിമാനം ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ചാമരം, ഉൾക്കടൽ സിനിമ ഒക്കെ കണ്ട് ആരാധന തോന്നിയിട്ടുള്ള താരമാണ്. അന്ന് തുടങ്ങിയ സ്നേഹവും ഇഷ്ടവും ഒക്കെയാണ്. രതീഷേട്ടന്റെ മകനായോ സുഹൃത്തായോ അനിയനായോ ഒക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും എനിക്ക് ഒപ്പം നില്ക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഡയാന ചേച്ചി ഒരു ധീര വനിതയാണ്. ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ രതീഷേട്ടൻ പോയ പിറകെ തന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ. ഈ നാലുമക്കളെയും ചിറകിനടയിൽ കൊണ്ടുനടന്ന ഒരു തള്ളക്കോഴി ആണ് ഡയാന ചേച്ചി. ഞാൻ ഇവരുടെ രണ്ടാളുടെയും മരണശേഷം മക്കളുടെ പകുതി കാര്യങ്ങളും അറിഞ്ഞിട്ടില്ല രാധികയാണ് അത് ഹാൻഡിൽ ചെയ്തിട്ടുള്ളത്.
ഞെരുക്കമുള്ള അവസ്ഥകൾ ആയിരുന്നു. അതൊക്കെ ശാന്തമായി രാധിക നേരിട്ടു" എന്ന് സുരേഷ് ഗോപി പറയുന്നു."ഞാൻ ഇപ്പോഴും എവിടെ പോയാലും അറിയപ്പെടുന്നത് രതീഷിന്റെ മകൻ എന്ന് തന്നെയാണ്. ഞാനും എന്റെ സഹോദരങ്ങളും ആദ്യമായി കാണുന്ന അച്ഛന്റെ സിനിമ കമ്മീഷ്ണർ ആയിരുന്നു. അതിന്റെ അവസാനം സുരേഷ് ഗോപി അങ്കിൾ അച്ഛനെ കത്തിക്കുന്ന സീനാണ്. എനിക്കും എന്റെ സഹോദരങ്ങൾക്കും അത് കണ്ടിട്ട് അങ്കിളിനോട് നല്ല ദേഷ്യമായി. പറയുന്നതിൽ ക്ഷമിക്കണം, ഞങ്ങൾ അന്ന് ഏറ്റവും വെറുക്കുന്ന ആളായിരുന്നു സുരേഷ് ഗോപി അങ്കിൾ. അത് കഴിഞ്ഞിട്ട് ഈ കമ്മീഷ്ണർ ഞങ്ങളുടെ ഗോഡ് ഫാദർ ആയി മാറുകയായിരുന്നു.
ഞങ്ങൾ ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്ന വ്യക്തികളിൽ ഒരാൾ ആണ് അങ്കിൾ" എന്നാണ് രതീഷിന്റെ മകൻ പദ്മരാജ് പറഞ്ഞത്. വേഴാമ്പൽ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വെള്ളാരം കണ്ണുള്ള രതീഷ് എന്ന നടനെ മലയാളികൾ അത്ര വേഗം മറക്കാൻ ഇടയില്ല. 1979ൽ ഇറങ്ങിയ കെ.ജി ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു രതീഷ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മലയാള സിനിമയിലെ കരുത്തുറ്റ വില്ലൻ എന്ന് തന്നെ ആയിരുന്നു രതീഷിനെ വിശേഷിപ്പിച്ചിരുന്നത്. അടുത്തിടെ ജനനായകൻ പരിപാടിയിൽ രതീഷിന്റെ മകൻ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി പ്രീയപ്പെട്ട സുഹൃത്ത് രതീഷിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു.