വയസ്സായി വരുന്തോറും തിളക്കം കൂടുന്ന രണ്ട് കാര്യങ്ങൾ; നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ! മേക്കപ്പ് ഒന്നും ഇടാതെയുള്ള നയൻതാരയുടെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേശ് ശിവന്റെ ആശംസ പോസ്റ്റ്. 'വയസ്സായി വയസ്സായി വരുന്തോറും തിളങ്ങിക്കൊണ്ടേയിരിക്കുന്ന രണ്ടേ രണ്ട് വിഷയം. വനിത ദിന ആശംസകൾ നയൻതാര. എന്റെ സുന്ദരിയായ, പ്രിയപ്പെട്ട, സ്‌നേഹനിധിയായ തങ്കപ്പെണ്ണ്' എന്നാണ് വിഘ്‌നേശിന്റെ പോസ്റ്റ്.ഇന്നലെയായിരുന്നു ഇന്റർനാഷണൽ വുമൺസ് ഡേ. താരങ്ങൾ പലരും ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തി. ഭാര്യമാരോട് അമിത സ്‌നേഹമുള്ള ചില സെലിബ്രിറ്റി ഭർത്താക്കന്മാരും, ചില പ്രത്യേക പോസ്റ്റുകൾ പങ്കുവച്ചിരുന്നു. അതിൽ നടൻ സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് എല്ലാം ശ്രദ്ധ നേടി. അല്പം വൈകിയാണെങ്കിലും, ഇപ്പോൾ വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
കുറച്ച് ദിവസമായി ഇരുവരും വിവാഹ മോചിതരാകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകളും പുകമറകളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിഘ്‌നേശ് ശിവന്റെ പോസ്റ്റ്. എന്നാൽ കഴിഞ്ഞ ദിവസം എല്ലാ ഗോസിപ്പുകളെയും കാറ്റിൽ പറത്തി കുടുംബത്തോടൊപ്പം വിദേശ യാത്ര നടത്തുന്ന ചിത്രങ്ങൾ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. നിലവിൽ യുഎഇയിലാണ് താരദമ്പതികൾ ഉള്ളത്.നയൻതാരയ്ക്ക് വയസ്സ് കൂടി വരുന്നതിനെ കുറിച്ച് എന്തിനാണ് ഇങ്ങനെ എടുത്ത് പറയുന്നത് എന്ന് ചോദിച്ച് വരുന്ന കമന്റുകളും ഉണ്ട്. ആ സൗന്ദര്യത്തിൽ ഞങ്ങൾ പ്രായം കാണുന്നില്ല, പ്രായം ജസ്റ്റ് ഒരു നമ്പർ മാത്രമാണെന്നൊക്കെ പറയുന്ന കടുത്ത ആരാധകരും ഉണ്ട്.എന്നാൽ വയസ്സായി വയസ്സായി വരുന്തോറും എന്താണ് തിളക്കം കൂടുന്ന ആ രണ്ട് കാര്യം എന്ന് പറഞ്ഞില്ലല്ലോ എന്നാണ് ആരാധകർ ചോദിയ്ക്കുന്നത്. കണ്ണുകളാവാം വിഘ്‌നേശ് ഉദ്ദേശിച്ചത് എന്ന് അതിന് ആരാധകർ തന്നെ മറുപടി കണ്ടെത്തുന്നുണ്ട്.
എന്നാൽ വൈൻ ഗ്ലാസിനുള്ളിലൂടെ നയൻതാരയുടെ ചിത്രം കാണിക്കുമ്പോൾ തീർച്ചയായും വിക്കി ഉദ്ദേശിച്ചത് ഒന്ന് വൈനും മറ്റൊന്ന് നയനും തന്നെയായിരിക്കും എന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്. 'സമ്മതിച്ചു ബ്രോ നിങ്ങളുടെ ഭാര്യ തന്നെയാണ് നയൻതാര, സുന്ദരിയാണ്' എന്നൊകകെയുള്ള ചില രസകരമായ കമന്റുകളും പോസ്റ്റിന് താഴെ കാണാം.ഇന്നലെയായിരുന്നു ഇന്റർനാഷണൽ വുമൺസ് ഡേ. താരങ്ങൾ പലരും ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തി. ഭാര്യമാരോട് അമിത സ്‌നേഹമുള്ള ചില സെലിബ്രിറ്റി ഭർത്താക്കന്മാരും, ചില പ്രത്യേക പോസ്റ്റുകൾ പങ്കുവച്ചിരുന്നു. അതിൽ നടൻ സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് എല്ലാം ശ്രദ്ധ നേടി. അല്പം വൈകിയാണെങ്കിലും, ഇപ്പോൾ വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.മേക്കപ്പ് ഒന്നും ഇടാതെയുള്ള നയൻതാരയുടെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേശ് ശിവന്റെ ആശംസ പോസ്റ്റ്. 'വയസ്സായി വയസ്സായി വരുന്തോറും തിളങ്ങിക്കൊണ്ടേയിരിക്കുന്ന രണ്ടേ രണ്ട് വിഷയം. വനിത ദിന ആശംസകൾ നയൻതാര. എന്റെ സുന്ദരിയായ, പ്രിയപ്പെട്ട, സ്‌നേഹനിധിയായ തങ്കപ്പെണ്ണ്' എന്നാണ് വിഘ്‌നേശിന്റെ പോസ്റ്റ്.