രണ്ട് വർഷത്തെ ദാമ്പത്യം ; ഏഴ് വർഷം ആരും അറിയാതെ പ്രണയിച്ച കഥ വെളിപ്പെടുത്തി താരങ്ങൾ!

Divya John
 രണ്ട് വർഷത്തെ ദാമ്പത്യം ; ഏഴ് വർഷം ആരും അറിയാതെ പ്രണയിച്ച കഥ വെളിപ്പെടുത്തി താരങ്ങൾ! വാലന്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിലാണ് നിക്കി ഗൽറാണിയും ആദി പിനിസെട്ടിയും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുന്നത്. 2015 ൽ പുറത്തിറങ്ങിയ യാവവരിയനും നാ കാക്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റീഡിങ് സെഗ്മെന്റിലാണ് ഇരുവരും ആദ്യമായി കാണുന്നതത്രെ. അന്ന് സീരിയസായി സ്‌ക്രിപ്റ്റ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ആദി. നിക്കി വന്ന് ഇരുന്നതും, സ്‌ക്രിപ്റ്റ് എന്താണെന്ന് പോലും നോക്കാതെ ആദ്യം ആദിയോട് ചോദിച്ചത്, 'നിങ്ങൾ കണ്ണിൽ മസ്‌കാര ഇട്ടിട്ടുണ്ടോ' എന്നാണത്രെ. അത് കേട്ടപ്പോൾ ആദിക്ക് ദേഷ്യമാണത്രെ വന്നത്. 1983, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് നിക്കി ഗൽറാണി. 



തെലുങ്ക് - തമിഴ് സിനിമാ നടൻ ആദി പിനിസെട്ടിയാണ് നിക്കിയുടെ ഭർത്താവ്. 2022 ൽ ആയിരുന്നു നിക്കിയുടെയും ആദിയുടെയും വിവാഹം. രണ്ട് പേരും ഇന്റസ്ട്രിയിൽ സജീവമായിരുന്നിട്ടു പോലും ഇരുവരും പ്രണയത്തിലായിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു. പ്രണയ ഗോസിപ്പുകൾ പോലും പുറത്തു വന്നിരുന്നില്ല. ആരോടും പറയാത്ത ആ പ്രണയ കഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താര ജോഡികൾ. പ്രണയത്തിലാണ് എന്ന് ആർക്കും അറിയില്ലായിരുന്നു. തീർച്ചയായും കൂടെ ജോലി ചെയ്യുന്നവർക്ക് സംശയം ഉണ്ടാവാം. പലരും എറിഞ്ഞ് നോക്കും, പക്ഷെ കൊള്ളില്ല. ഞങ്ങൾ ഒന്നും വിട്ടു പറയുമായിരുന്നില്ല. 



വീട്ടുകാരോട് സുഹൃത്ത് എന്ന നിലയിലാണ് നിക്കിയെ പരിചയപ്പെടുത്തിയത്. പിന്നെ പതിയെ കാര്യം അവതരിപ്പിച്ചു. അതുവരെ അവർക്കും ഡൗട്ടായിരുന്നു. എന്റെ വീട്ടുകാരുമായി നിക്കി വളരെ പെട്ടന്ന് അടുത്തു, അതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കുന്നത് അത്ര വലിയ വിഷയം ആയിരുന്നില്ല. തുടക്കത്തിൽ രണ്ട് പേർക്കുമിടയിൽ പരസ്പരം എന്നും വഴക്കായിരുന്നുവത്രെ. ഇറിട്ടേറ്റിങ് ആയി തോന്നി. പിന്നീട് ഓരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയതോടെ മനസ്സിലാക്കാൻ തുടങ്ങി. അങ്ങനെ നല്ല സുഹൃത്തുക്കളായി. നിക്കിയുടെ പെരുമാറ്റവും, രീതിയും എല്ലാം തന്നെ ആകർഷിച്ചിരുന്നു എന്ന് ആദി പറയുന്നു.


ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റീഡിങ് സെഗ്മെന്റിലാണ് ഇരുവരും ആദ്യമായി കാണുന്നതത്രെ. അന്ന് സീരിയസായി സ്‌ക്രിപ്റ്റ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ആദി. നിക്കി വന്ന് ഇരുന്നതും, സ്‌ക്രിപ്റ്റ് എന്താണെന്ന് പോലും നോക്കാതെ ആദ്യം ആദിയോട് ചോദിച്ചത്, 'നിങ്ങൾ കണ്ണിൽ മസ്‌കാര ഇട്ടിട്ടുണ്ടോ' എന്നാണത്രെ. അത് കേട്ടപ്പോൾ ആദിക്ക് ദേഷ്യമാണത്രെ വന്നത്. 1983, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് നിക്കി ഗൽറാണി. തെലുങ്ക് - തമിഴ് സിനിമാ നടൻ ആദി പിനിസെട്ടിയാണ് നിക്കിയുടെ ഭർത്താവ്. 2022 ൽ ആയിരുന്നു നിക്കിയുടെയും ആദിയുടെയും വിവാഹം. രണ്ട് പേരും ഇന്റസ്ട്രിയിൽ സജീവമായിരുന്നിട്ടു പോലും ഇരുവരും പ്രണയത്തിലായിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു. പ്രണയ ഗോസിപ്പുകൾ പോലും പുറത്തു വന്നിരുന്നില്ല. ആരോടും പറയാത്ത ആ പ്രണയ കഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താര ജോഡികൾ. 

Find Out More:

Related Articles: