പിരീഡ്‌സ് പെയിനാണ് ഇതിന്റെ ഏറ്റവും വലിയ രോഗ ലക്ഷണം; ലിയോണ! ഒരു പോയിന്റിൽ എത്തിയപ്പോളാണ് തനിക്ക് ഇത് പറ്റും എന്ന ചിന്ത വന്നത്. നിങ്ങൾക്ക് പറ്റുന്ന പണിയല്ല ഇതെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല, അങ്ങനെ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഈ ഫീൽഡിൽ ഉണ്ടാകില്ലായിരുന്നിരിക്കാം എന്നും താരം പറയുന്നു. ജീവിതത്തിൽ ഏറെ മാറ്റങ്ങൾ സംഭവിച്ചു, ഇൻഡിപെൻഡന്റ് ആയി. സ്വയം അഭിമാനം തോന്നുന്നുവെന്ന് നടി ലിയോണ ലിഷോയ്. സിനിമ നടിയാകണം എന്ന ചിന്ത ഒന്നും തുടക്കസമയത്ത് തനിക്ക് ഉണ്ടായിരുന്നില്ലന്നും, ഒട്ടും പ്ലാൻ ചെയ്തുള്ള വരവായിരുന്നില്ല സിനിമയിലേക്ക് എന്നും താരം പറഞ്ഞു.രോഗത്തെ കുറിച്ച് തുറന്നുപറയാൻ കാരണം മറ്റുള്ളവർക്ക് കൂടി ഒരു അവബോധം വരട്ടെ എന്നുകരുതിയാണ്.
എത്രയോ സ്ത്രീകൾ ഉണ്ട് ഈ സെയിം സാധനം അനുഭവിക്കുന്നത്. അത് വളരെ പെയിൻഫുൾ ആണ്. ഇമോഷണൽ ആയി നമ്മൾ തകർന്നുപോകും. കോമൺ ആയ സിംപ്റ്റം പിരീഡ്‌സിന് ഉണ്ടാകുന്ന പെയിൻ ആണ്. എല്ലാ പിരീഡ്‌സിനും ഉണ്ടാകുന്ന പെയിൻ അല്ല. അതിശക്‌തമായ പെയിൻ ആണ്. എന്റെ അമ്മ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് പിരീഡ്‌സിന്റെ അല്ലേ പെയിൻ കില്ലർ എന്തെങ്കിലും കഴിക്കാൻ. അതുകൊണ്ടാണ് മറ്റുള്ളവർക്ക് ഒരു അവബോധം ഉണ്ടാക്കണം എന്ന് ഉള്ളിൽ തോന്നിയത്- മൈൽ സ്റ്റോണിനു നൽകിയ അഭിമുഖത്തിൽ ലിയോണ പറഞ്ഞു. രോഗം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തനിക്ക് ഒരു സർജറി ചെയ്ത സമയത്താണ് ഇത് കണ്ടു പിടിച്ചത്. ആ സമയത്ത് മൂന്ന്, നാല് മാസം ഗർഭിണി ആയവരുടെ വയറു പോലെ ആയിരുന്നു.
ഒന്നര വർഷത്തോളം ഹോർമോണൽ ടാബ്ലറ്റുകൾ കഴിച്ചു. ഭ്രാന്തായില്ല എന്നേയുള്ളു പിന്നീട് ആയുര്വേദത്തിലേക്ക് താൻ മാറിയെന്നും ലിയോണ പറയുന്നു. സാമ്പത്തിക പ്രതിസന്ധികൾ വന്നില്ലായിരുന്നെങ്കിൽ സിനിമയെക്കുറിച്ച് താൻ ചിന്തിക്കില്ലായിരുന്നു. അത്രയും യങ് ഏജിൽ ഞാൻ വരില്ലായിരിക്കും. ഇപ്പോഴത്തെ ജെനെറേഷനിൽ വരുന്നാളുകൾക്ക് ഒരു ഉപദേശം എന്ന രീതിയിൽ എന്ത് നൽകും എന്ന ചോദ്യത്തിന് ലിയോണ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. സിനിമയിൽ കിട്ടുന്ന ഓഫർ നല്ല രീതിയിൽ വർക്ക് ചെയ്യുക എന്നതാണ്.
ആത്മാർഥമായി വർക്ക് ചെയ്യുക എന്നതാണ് പറയാനുള്ളത്. ഗ്ലാമർ, അറ്റെൻഷൻ,സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിനും ഒക്കെ അപ്പുറത്തേക്ക് നമ്മുടെ വർക്ക് ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. പെട്ടെന്ന് വന്നിട്ട് ആദ്യ സിനിമ ഹിറ്റ് ആയാൽ കൂടുതൽ അറ്റെൻഷൻ കിട്ടും. ആ ഒരു ഇതിൽ വീണുപോകാതെ നമുക്ക് വർക്കിൽ കൂടുതൽ ആത്മാർഥമായി പണി എടുക്കുക എന്നാണ് പറയാനുള്ളത്. രോഗം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തനിക്ക് ഒരു സർജറി ചെയ്ത സമയത്താണ് ഇത് കണ്ടു പിടിച്ചത്. ആ സമയത്ത് മൂന്ന്, നാല് മാസം ഗർഭിണി ആയവരുടെ വയറു പോലെ ആയിരുന്നു. ഒന്നര വർഷത്തോളം ഹോർമോണൽ ടാബ്ലറ്റുകൾ കഴിച്ചു. ഭ്രാന്തായില്ല എന്നേയുള്ളു പിന്നീട് ആയുര്വേദത്തിലേക്ക് താൻ മാറിയെന്നും ലിയോണ പറയുന്നു. സാമ്പത്തിക പ്രതിസന്ധികൾ വന്നില്ലായിരുന്നെങ്കിൽ സിനിമയെക്കുറിച്ച് താൻ ചിന്തിക്കില്ലായിരുന്നു. അത്രയും യങ് ഏജിൽ ഞാൻ വരില്ലായിരിക്കും. ഇപ്പോഴത്തെ ജെനെറേഷനിൽ വരുന്നാളുകൾക്ക് ഒരു ഉപദേശം എന്ന രീതിയിൽ എന്ത് നൽകും എന്ന ചോദ്യത്തിന് ലിയോണ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.