മഞ്ജു വാര്യരെ പ്രണയിക്കുന്നതിനെ മുൻപേ ദിലീപ് കാവ്യയെ കണ്ട കഥ; സംവിധായകൻ കമൽ തുറന്നു പറയുന്നു!

Divya John
 മഞ്ജു വാര്യരെ പ്രണയിക്കുന്നതിനെ മുൻപേ ദിലീപ് കാവ്യയെ കണ്ട കഥ; സംവിധായകൻ കമൽ തുറന്നു പറയുന്നു!  പലതും ദിലീപ് തന്നെ തുറന്നു പറഞ്ഞു, വെറെ ചിലത് കൂടെ ജോലി ചെയ്തവർ പലരും പറഞ്ഞു. ഇപ്പോഴിതാ ദിലീപ് ഒരു നടനായി മാറിയതിനെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ച കഥകൾ എല്ലാം പല ഘട്ടങ്ങളിലായി ആളുകളിലേക്ക് എത്തിയിട്ടുണ്ട്. പൂക്കാലം വരവായി എന്ന സിനിമയുടെ സെറ്റിലേക്ക് ദിലീപിനെ കൂട്ടി വന്നത് ജയറാമാണം. അതാണ് നിമിത്തം എന്ന് പറയുന്നത്, ആ സിനിമയുടെ സെറ്റിൽ അന്ന് കാവ്യ മാധവനും ഉണ്ടായിരുന്നു. ബാലതാരമായി അഭിനയിച്ച കുറേ കുട്ടികളിലൊരാൾ കാവ്യയാണ്.



'ഇത് ഗോപാലകൃഷ്ണൻ, ഇദ്ദേഹത്തെയും കമലിന്റെ അസിസ്റ്റന്റ് ആക്കണം' എന്ന് ജയറാം പറഞ്ഞപ്പോൾ, ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു, അടുത്ത സിനിമ മുതൽ നോക്കാം എന്ന് കമൽ പറഞ്ഞു. ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയത്തെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു കമൽ തുടങ്ങിയത്. ജയറാമും പാർവ്വതിയും മാത്രമല്ല, തന്റെ സെറ്റിൽ വച്ച് പ്രണയത്തിലായവർ വേറെയുമുണ്ട്. ബിജു മേനോനും സംയുക്തയും, ദിലീപും മഞ്ജു വാര്യരും എല്ലാം അങ്ങനെ സെറ്റിൽ വച്ച് കണ്ട് മുട്ടി പ്രണയത്തിലായതാണ്- എന്ന് പറഞ്ഞതിന് ശേഷമാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് കമൽ സംസാരിച്ചത്.കൃത്യനിഷ്ഠ പാലിക്കാത്തെയാളെ എങ്ങനെ അസിസ്റ്റന്റ് ഡയരക്ടറാക്കും എന്ന് ചോദിച്ച് ഞാൻ ദിലീപിനോട് ചൂടായി. ദിലീപ് മിമിക്രിക്കാനാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇന്നലെ മിമിക്രിയുണ്ടായിരുന്നു. ഷോ കഴിഞ്ഞ് വരാൻ നേരം വൈകി.



രാത്രി ഒട്ടും ഉറങ്ങാതെ, യാത്ര ചെയ്താണ് ഇതുവരെ എത്തിയത് എന്നൊക്കെ ദിലീപ് പറഞ്ഞു. അയാളുടെ ആ നിൽപ് കണ്ട് സങ്കടം തോന്നിയെങ്കിലും ഒരാളെ കൂടെ ചേർക്കാനുള്ള അവസരം എനിക്കുണ്ടായില്ല. അടുത്ത സിനിമയിൽ നോക്കാം എന്ന് പറഞ്ഞ് തിരിച്ചയച്ചു. വിഷമത്തോടെ ദിലീപ് ആ സ്റ്റെപ്പ് ഇറങ്ങി പോകുന്നത് കണ്ട് എനിക്ക് വിഷമം തോന്നി, ഒരാൾക്ക് കൂടെ അവസരം കൊടുക്കാമോ എന്ന് നിർമാതാവ് സുരേഷ് കുമാറിനോട് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതം പറഞ്ഞു, ഉടനെ ദിലീപിനെ തിരിച്ചുവിളിച്ചു. അന്നയാൾ ആ സ്റ്റെപ്പ് തിരിച്ചുകയരിയത് സിനിമയിലേക്കാണ്.



 അസിസ്റ്റന്റ് ഡയരക്ടറാകുക എന്നതിനെക്കാൾ ദിലീപിന് അന്നേ സ്വപ്‌നം നടനാകണം എന്നത് തന്നെയായിരുന്നു- കമൽ പറഞ്ഞു. പിന്നീട് ചെയ്ത വിഷ്ണു ലോകം എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിനെ വിളിച്ചത്. രാവിലെ പത്തരയ്ക്ക് മുൻപ് സെറ്റിൽ എത്തണം എന്ന് പറഞ്ഞിരുന്നു. പക്ഷെ പറഞ്ഞ സമയത്തൊന്നും ദിലീപ് എത്തിയില്ല. അന്ന് രാത്രി വരെയും വരാതെയായതോടെ, അയാളിന് വരില്ല എന്ന് കരുതി മറ്റൊരാളെ അസിസ്റ്റന്റ്‌സിന്റെ സംഘത്തിൽ ചേർത്തു. പിറ്റേ ദിവസം ആണ് ദിലീപ് ഓടിത്തളർന്ന് അവശനായി, ഒരു ബാഗുമായി സെറ്റിലെത്തിയത്.

Find Out More:

Related Articles: