മഹാരാഷ്ട്രക്കാരിയാണ്, ആദ്യ പ്രണയം മലയാളികുട്ടി ആയിരുന്നു; സിദ്ധാർഥ് മേനോൻ

Divya John
 മഹാരാഷ്ട്രക്കാരിയാണ്, ആദ്യ പ്രണയം മലയാളികുട്ടി ആയിരുന്നു; സിദ്ധാർഥ് മേനോൻ!  തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലെ ലീഡ് സിംഗർ എന്ന നിലയിൽ ആയിരുന്നു സിദ്ധാർത്ഥിന്റെ മലയാളികൾക്ക് ആദ്യം പരിചയം. പിന്നീട് നായകനായുള്ള സിദ്ധാർത്ഥിന്റെ മാറ്റത്തെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. റോക്ക്സ്റ്റാറിൽ നായകനായി തുടങ്ങിയ സിദ്ധാർഥ് ബേസിലിന്റെയും അർജുൻ അശോകന്റെയും ഒപ്പം ജാനേ മൻ എന്ന ചിത്രത്തിൽ മനോഹരമായ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ അഭിമുഖം ആണ് വൈറൽ ആവുന്നത്.
 മന്ദാരച്ചെപ്പുണ്ടോ എന്ന ഗാനം കേട്ടാൽ മലയാളികളുടെ മനസിലേക്ക് ഓടി വരുന്നൊരു മുഖമുണ്ട്, ഗായകൻ സിദ്ധാർഥ് മേനോന്റെ മുഖം.  



അവൾക്കും എന്നെ ഇഷ്ടമായിരുന്നു. അതിൽ വില്ലൻ ഒന്നും ഉണ്ടായിട്ട് നഷ്ടപ്പെട്ട പ്രണയമല്ല. ഞങ്ങൾ വളർന്നപ്പോൾ അങ്ങില്ലാതെ ആയതാണ് ആ പ്രണയവും. അച്ഛനും അമ്മയും എന്റെ ജീവിതമാണ്. അവരെ പോലെ ഉള്ള പേരന്റ്സിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഒരു കാര്യത്തിലും അവർ എന്നോട് ഇന്നുവരെ നോ പറഞ്ഞിട്ടില്ല. ഞാൻ ബോംബൈ വിട്ട് ചെന്നൈയ്ക്ക് പോയപ്പോഴും ഞാൻ അവിടെ എന്താണ് ചെയ്യാൻ പോകുന്നത് എന്നൊന്നും അവർ ചോദിച്ചിട്ടില്ല. ജീവിതത്തിൽ ഞാൻ ചെയ്ത എല്ലാ കാര്യത്തിലും അവർ എന്നെ സപ്പോർട്ട് ചെയ്തിട്ടേയുള്ളു. "ഞാൻ മുംബൈയിൽ ആയിരുന്നു. പക്ഷെ ഞാൻ ആദ്യം പ്രണയിച്ച കുട്ടി കേരളത്തിലും. എന്റെ വെക്കേഷൻ മുഴുവൻ അവളെക്കാണാൻ കേരളത്തിലേക്കുള്ള യാത്രകൾ ആയിരുന്നു. അന്ന് ഞാൻ വിചാരിച്ചിട്ടേയില്ല, ഞാൻ കേരളത്തിൽ വരുമെന്നോ ഇവിടുത്തെ ആളുകൾ എന്നെ തിരിച്ചറിയുമെന്നോ ഇവിടെ സെറ്റിലാവുമെന്നോ ഒന്നും.



 ആ സമയത്ത് കേരളത്തിലേക്ക് വരാൻ തന്നെ നല്ല ബുദ്ധിമുട്ടായിരുന്നു. ഒരു മൂന്നുവർഷത്തോളം ഉണ്ടായിരുന്ന ഒരു സീരിയസ് പ്രണയമായിരുന്നു. ഞാൻ ഒരു പത്താംക്ലാസിൽ ഒക്കെ പഠിക്കുന്ന സമയത്ത് ആയിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് യൂത്ത് ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. എന്റെ കോളേജ് ഡേയ്‌സിൽ ആയിരുന്നു അത്. ആ സമയം മുതൽ അവൾക്ക് എന്നെ അറിയാം. എന്റെ ഭാര്യ ആണ് എന്നതിനേക്കാൾ അവൾ എന്റെ നല്ല സുഹൃത്താണ്. ഞാനും അവളും പരസ്പരം സംസാരിക്കുന്നതും പെരുമാറുന്നതുമൊക്കെ കണ്ടാൽ പുറത്തുള്ള ആളുകൾ വിചാരിക്കും ഞങ്ങൾ കൂട്ടുകാരാണെന്ന്. അത്ര ഓപ്പൺ ആണ് ഞങ്ങൾ. പിന്നെ ഒന്നും പറയണ്ട ആവശ്യമില്ല, എന്റെ മുഖം നോക്കിയാൽ അവൾക്ക് മനസിലാവും എനിക്ക് എന്തേലും പറയാൻ ഉണ്ടോ അല്ലെങ്കിൽ എന്തേലും പ്രശ്നമുണ്ടോ എന്നൊക്കെ. വൈഫ് ഡാൻസർ ആണ്, അങ്ങിനെയാണ് ഇപ്പോൾ ഞാൻ ഡാൻസ് ഒക്കെ കളിയ്ക്കാൻ തുടങ്ങിയത്. പുള്ളിക്കാരീടെ കൂടെ നിൽക്കണ്ടേ അതിനാണ്. ഞാൻ വിവാഹം കഴിച്ചത് ഒരു മലയാളി കുട്ടിയെ അല്ല, മഹാരാഷ്ട്രക്കാരിയെ ആണ്. അതിൽ ഒന്നും എന്റെ അച്ഛനോ അമ്മയോ ഒന്നും പറഞ്ഞിട്ടില്ല.



 അവർ വളരെ ഹാപ്പിയാണ്, എന്റെ സന്തോഷമാണ് എപ്പോഴും അവരുടെ സന്തോഷം. ഞാൻ ഇന്ന് എന്തേലുമായിട്ടുണ്ടെൽ അത് അവർ കാരണമാണ്. എന്റെ ഏറ്റവും നല്ല കംപാനിയൻ ആണ് എന്റെ ഭാര്യ. അവൾക്ക് എന്നെ നന്നായിട്ടറിയാം. എന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവൾക്ക് അറിയാം. ഞാൻ എന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ച് ഓപ്പൺ ആയി പറയുന്നത് പോലും അവൾക്ക് എന്നെ അത്രയും നന്നായിട്ട് അറിയുന്ന കൊണ്ടാണ്.എന്റെ അമ്മയെന്നെ കണ്ണാ എന്നാണ് വീട്ടിൽ വിളിക്കുന്നത്. വൈഫ് തൻവി എന്നെ വിളിക്കുന്ന പേര് രസമാണ്. അബു എന്നാണ് എന്നെ അവൾ വിളിക്കുന്നത്. ഞാൻ തിരിച്ചും അങ്ങിനെ ആണ് വിളിക്കുന്നത്. എന്തിനാണ് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. അങ്ങിനെ പരസ്പരം വിളിച്ചു ശീലിച്ചു പോയി. മന്ദാര ചെപ്പുണ്ടോ ഇറങ്ങിയ സമയത്ത് മെസേജുകൾ വന്നു ഫോൺ ഹാങ്ങ് ആയിട്ടുണ്ട്. ആ സമയത്ത് ഇൻസ്റ്റഗ്രാം ഒന്നും ഉണ്ടായിരുന്നില്ല. ഫേസ്ബുക് ആയിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്കിലെ റിക്വസ്റ്റുകളും മെസേജുകളും കാരണം അത് തുറക്കാൻ പോലും പറ്റാതെ ആയിട്ടുണ്ട്.

Find Out More:

Related Articles: