മോഹൻലാലിൻറെ കൈയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ ആരാധകൻ...

Divya John
 മോഹൻലാലിൻറെ കൈയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ ആരാധകൻ...
സിനിമയുമായുള്ള ബന്ധം എന്നതിലുപരി വ്യക്തി ജീവിതത്തിൽ ഉള്ള മോഹൻലാലിനെയാണ് കൂടുതൽ അടുപ്പമെന്നും മേജർ രവി പറയുന്നു. ഓരോ കാര്യങ്ങൾ അറിയാനും പഠിക്കാനും ഒക്കെയുള്ള ലാലുവിന്റെ മനസ്സ് ചിലനേരം കുട്ടികളെ പോലെയെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു അനുഭവകഥയും അദ്ദേഹം പങ്കിടുകയുണ്ടായി. ട്രെയിനിങ്ങിനു വേണ്ടി കാശ്മീരിൽ പോയ കഥയാണ് മേജർ രവി പങ്കുവയ്ക്കുന്നത്. മോഹന്ലാലിനെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും തീരില്ലെന്ന് മേജർ രവി. ലാലുവുമായുള്ള ബന്ധം അത്രത്തോളം ഡീപ്പ് ആണ്. നല്ലൊരു സുഹൃത്തും അഭ്യുദയകാംക്ഷിയും, നല്ലൊരു സഹോദരൻ ഒക്കെയാണ് ലാലു.



ഒരിക്കൽ കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞിട്ട് ഞങ്ങൾ മടങ്ങവേ ചായ കുടിക്കാൻ വേണ്ടി ഇറങ്ങുന്ന സമയത്ത് ലാലിനെ കാണാൻ ഇല്ല. നോക്കിയപ്പോൾ ഒരു ബസിന്റെ പിറകിൽ ഇയാൾ ചാടിക്കേറി ഇരിക്കുന്നു. അതിന്റെ മുകളിൽ തൂങ്ങി നിന്നുകൊണ്ട് സ്വാതന്ത്ര്യം ലാലു ആഘോഷിക്കുന്നത് ഞാൻ കണ്ടു. ചില ആളുകൾ പറയും താരങ്ങൾക്ക് ജാഡയാണ് എന്ന്. ഒരിക്കലും അവർ ജാഡ കൊണ്ടല്ല ഒതുങ്ങുന്നത്. എവിടെ നിന്ന് ആളുകൾ ഉപദ്രവിക്കും എന്ന് പറയാൻ ആകില്ലല്ലോ. എത്രയോ ആളുകൾ ലാലിനെ ബ്ലേഡ് വച്ച് കീറിയിട്ടുണ്ട്. അറിയാമോ. ആരാധന മൂത്തിട്ട്, എന്തെങ്കിലും അറ്റെൻഷൻ കിട്ടാൻ വേണ്ടി ഷേക്ക് ഹാൻഡ് കൊടുക്കുന്ന സമയം ബ്ലേഡ് വച്ചിട്ടാണ് ഇത് കീറുന്നത്. ചിലർ കണ്ടിട്ടില്ലേ കൈ വലിക്കുന്നത് അത് ഇതുകൊണ്ടാണ്. 



കാശ്മീരിൽ താമസിക്കുന്ന ഒരു ദിവസം ലാലുമായി പുറത്തേക്ക് പോയി. ഒരു താഴ്‌വാരം, അവിടെയുള്ള ഗ്രാമം ഒക്കെ കാണുമ്പൊൾ അദ്ദേഹത്തിന്റെ കണ്ണിൽ കാണുന്ന കൗതുകം ആണ് ഇപ്പോഴും ഓർമ്മയിൽ. പാകിസ്താനെ നമുക്ക് തൊട്ട് അടുത്ത് കാണാം. ഏതൊരു പട്ടാളക്കാരനിലും കാണുന്നതിലും കൂടുതൽ ആണ് ലാലിൽ കണ്ട താത്പര്യം.അദ്ദേഹത്തിന് അന്ന് അവിടെ വച്ചുകിട്ടിയ ഒരു കുഞ്ഞുമെഡൽ വരെ അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. പല യാത്രകളിലും ഇടക്ക് വണ്ടി നിർത്തി നമ്മൾ ചായ ഒക്കെ കുടിക്കാറുണ്ട്. അവിടെ ആർക്കും ലാലിനെ പരിചയം ഇല്ലല്ലോ. ലാലു വളരെ കംഫർട്ട് ആയിരുന്നു അവിടെ. ഞാൻ അത് ചോദിച്ചിട്ടുകൂടിയുണ്ട്.ഒരു സാധാരണക്കാരന് ആയി ജീവിക്കാൻ ലാലു ആഗ്രഹിക്കുന്നുണ്ട്. പക്ഷെ നടക്കില്ലല്ലോ. ഫൈവ് സ്റ്റാർ സെവൻ സ്റ്റാർ ഹോട്ടലിൽ നിൽക്കുമ്പോൾ ശ്വാസം മുട്ടുന്ന അവസ്ഥയിൽ നിന്നുമാണ് കാർഗിൽ ദിവസങ്ങളിൽ സ്വാതന്ത്ര്യം അദ്ദേഹം അറിയുന്നത് ഞാൻ കണ്ടത്.



ഒരു കുഞ്ഞു കുട്ടിയെപ്പോലെ- കൗമുദി ചാനലിനോട് മേജർ രവി പറയുന്നു. ചില ആളുകൾ പറയും താരങ്ങൾക്ക് ജാഡയാണ് എന്ന്. ഒരിക്കലും അവർ ജാഡ കൊണ്ടല്ല ഒതുങ്ങുന്നത്. എവിടെ നിന്ന് ആളുകൾ ഉപദ്രവിക്കും എന്ന് പറയാൻ ആകില്ലല്ലോ. എത്രയോ ആളുകൾ ലാലിനെ ബ്ലേഡ് വച്ച് കീറിയിട്ടുണ്ട്. അറിയാമോ. ആരാധന മൂത്തിട്ട്, എന്തെങ്കിലും അറ്റെൻഷൻ കിട്ടാൻ വേണ്ടി ഷേക്ക് ഹാൻഡ് കൊടുക്കുന്ന സമയം ബ്ലേഡ് വച്ചിട്ടാണ് ഇത് കീറുന്നത്. ചിലർ കണ്ടിട്ടില്ലേ കൈ വലിക്കുന്നത് അത് ഇതുകൊണ്ടാണ്. കാശ്മീരിൽ താമസിക്കുന്ന ഒരു ദിവസം ലാലുമായി പുറത്തേക്ക് പോയി. ഒരു താഴ്‌വാരം, അവിടെയുള്ള ഗ്രാമം ഒക്കെ കാണുമ്പൊൾ അദ്ദേഹത്തിന്റെ കണ്ണിൽ കാണുന്ന കൗതുകം ആണ് ഇപ്പോഴും ഓർമ്മയിൽ. പാകിസ്താനെ നമുക്ക് തൊട്ട് അടുത്ത് കാണാം. ഏതൊരു പട്ടാളക്കാരനിലും കാണുന്നതിലും കൂടുതൽ ആണ് ലാലിൽ കണ്ട താത്പര്യം.അദ്ദേഹത്തിന് അന്ന് അവിടെ വച്ചുകിട്ടിയ ഒരു കുഞ്ഞുമെഡൽ വരെ അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. പല യാത്രകളിലും ഇടക്ക് വണ്ടി നിർത്തി നമ്മൾ ചായ ഒക്കെ കുടിക്കാറുണ്ട്. അവിടെ ആർക്കും ലാലിനെ പരിചയം ഇല്ലല്ലോ.

Find Out More:

Related Articles: