ദിലീപ് കുമാർ എങ്ങനെ എ ആർ റഹ്‌മാൻ ആയി, ലോകം കീഴടക്കിയ സംഗീത സംവിധായകന്റെ ജീവിതം?

Divya John
 ദിലീപ് കുമാർ എങ്ങനെ എ ആർ റഹ്‌മാൻ ആയി, ലോകം കീഴടക്കിയ സംഗീത സംവിധായകന്റെ ജീവിതം? സംഗീതം ഏറ്റവും വലിയ മരുന്നാണ്, അതിന് കേൾക്കുന്ന ആസ്വാദകരുടെ മനസ്സിന്റെ അവസ്ഥകളെ മാറ്റാൻ സാധിയ്ക്കും എന്ന് തിരിച്ചറിയുന്നത് ഒരുപക്ഷെ എ ആർ റഹ്‌മാൻ സംഗീതത്തിലൂടെയാണ്. പ്രണയമായാലും വിരഹമായാലും സന്തോഷമായാലും ആഘോഷമായാലും മോട്ടിവേഷൻ ആയാലും എല്ലാം എ ആർ റഹ്‌മാൻ സംഗീതത്തിലുണ്ട്. ഒരു സാധാരണ ജീവിതത്തിൽ നിന്ന് ലോകം അറിയപ്പെടുന്ന സംഗീതഞ്ജനായി എ റഹ്‌മാൻ വളർന്നത് എങ്ങനെയാണ്?
 സംഗീതം എന്നാൽ എ ആർ റഹ്‌മാൻ, എ ആർ റഹ്‌മാൻ എന്നാൽ സംഗീതം എന്ന് മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ. അത് രണ്ടും പരസ്പരപൂരകമാണ്. പക്ഷെ അപ്രതീക്ഷിതമായി അച്ഛൻ മരണപ്പെട്ടത് അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ തിരിച്ചടി. അന്ന് ദിലീപ് കുമാറിന് 9 വയസ്സായിരുന്നു പ്രായം.



  നിത്യജീവിതത്തിനുള്ള വരുമാനം പോലും ഇല്ലാത്ത അവസ്ഥയിൽ, അച്ഛന്റെ സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ് ചെലവ് കഴിഞ്ഞു പോന്നത്. അതുകൊണ്ട് പറ്റാതെയായപ്പോൾ 11 ആം വയസ്സിൽ അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ നോക്കാൻ എ ആർ റഹ്‌മാൻ പല ജോലികളും ചെയ്യാൻ തുടങ്ങി. 1967 ജനുവരി 6 ൽ, അന്നത്തെ മദിരാശിയിൽ സംഗീത സംവിധായകൻ ആർ കെ ശേഖറിന്റെ മകനായിട്ടാണ് അള്ള റഖ് റഹ്‌മാൻ എന്ന എ ആർ റഹ്‌മാന്റെ ജനനം. പക്ഷെ അന്ന് പേര് എ ആർ റഹ്‌മാൻ എന്നായിരുന്നില്ല, ദിലീപ് കുമാർ എന്നായിരുന്നു. അമ്മ കസ്തൂരി. അച്ഛന്റെ കൂടെ മ്യൂസിക് കംപോസിഷന് പോകുമ്പോൾ അവിടെയിരുന്നു കീ ബോർഡ് വായിക്കുന്ന കുട്ടിയെ എല്ലാവരും പ്രശംസിച്ചു. വലുതാവുമ്പോൾ ഇവനൊരു സംഗീതഞ്ജനാകും എന്ന് പലരും പ്രവചിച്ചു.പക്ഷെ ജീവിക്കാൻ അതൊന്നും മതിയായിരുന്നില്ല. പഠനവും സംഗീതവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ദിലീപ് കുമാർ, അമ്മയോട് പറഞ്ഞ് സംഗീത ലോകത്തേക്ക് മുഴുവനായി ഇറങ്ങി. അതിന് ശേഷം ചെന്നൈ ആസ്താനമാക്കി ഒരു മ്യൂസിക് ബാന്റിന് തുടക്കം കുറിച്ചു.




 നെയിംസിസ് അവന്യു എന്ന പേരിലുള്ള മ്യൂസിക് ട്രൂപ്പ് ഉണ്ടാവുന്നത് അങ്ങനെയാണ്. വരുമാനം ഉണ്ടാക്കുന്നതിന്റെ തത്രപ്പാടിൽ അദ്ദേഹത്തിന് സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. 'ഇതിലും ഭേദം മകനെ തെരുവിലേക്കിറക്കി പിച്ചതെണ്ടാൻ അയച്ച് വരുമാനം ഉണ്ടാക്കുന്നതാണ്' എന്ന് ടീച്ചർ അമ്മയെ വിളിപ്പിച്ചു പറഞ്ഞു. അതിന് ശേഷം എംസിഎൻ എന്ന സ്‌കൂളിലേക്കും, അത് കഴിഞ്ഞ് മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർസെക്കണ്ടറി സ്‌കൂളിലേക്കും മാറി. അവിടെ വച്ചാണ് എ ആർ റഹ്‌മാൻ സംഗീതത്തിലുള്ള തന്റെ താത്പര്യം വീണ്ടും വീണ്ടെടുക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം മ്യൂസിക് ബാന്ററ് തുടങ്ങി. കീബോർഡ്, ഗിറ്റാർ, ഹാർമോണിയം, സിന്തെസൈസർ, പിയാനോ ഇങ്ങനെയുള്ള സംഗീത ഉപകരണങ്ങൾ എല്ലാം മനോഹരമായി ഉപയോഗിക്കുമെങ്കിലും എ ആർ റഹ്‌മാന് ഏറ്റവും ഇഷ്ടം സിന്തെസൈസർ ആയിരുന്നു. 



സംഗീതത്തിന്റെയും ആധുനികതയുടെയും ഒരു ഒത്തുചേരലാണ് ഈ സിന്തെസൈസർ എന്നാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞത്.മാസ്റ്റർ ധനരാജന്റെ കീഴിലായിരുന്നു ആദ്യം എ ആർ റഹ്‌മാൻ സംഗീതം പഠിച്ചത്. പതിനൊന്നാം വയസ്സിൽ അച്ഛന്റെ സുഹൃത്തായ മലയാളം മ്യൂസിക് കംപോസർ എംജെ അർജ്ജുന്റെ ഓർക്കസ്ട്ര ടീമിനൊപ്പം പ്രവൃത്തിച്ചു. അതിന് ശേഷ എംഎസ് വിശ്വനാഥൻ, വിജയ ഭാസ്‌കർ, ഇളയരാജ, രമേശ് ഭാസ്‌കർ സക്കീർ ഹുസൈൻ, കുന്നക്കുടി വിദ്യാനന്ദൻ തുടങ്ങിയ പ്രകത്ഭർക്കൊപ്പമെല്ലാം പ്രവൃത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു.

Find Out More:

Related Articles: