ഇത് എന്റെ കൈ അല്ലെന്നു ഫാൻസ്‌ കണ്ടുപിടിക്കും, ലിയോ സിനിമയിലെ വിജയ്‌യുടെ പ്രകടനം ഡ്യൂപ്പില്ലാതെഎന്ന് ലോകേഷ് കനകരാജ്!

Divya John
 ഇത് എന്റെ കൈ അല്ലെന്നു ഫാൻസ്‌ കണ്ടുപിടിക്കും, ലിയോ സിനിമയിലെ വിജയ്‌യുടെ പ്രകടനം ഡ്യൂപ്പില്ലാതെഎന്ന് ലോകേഷ് കനകരാജ്! നാളുകൾക്ക് ശേഷം വിജയ്‌യുടെ ഒരു മാസ്മരിക തിരിച്ചു വരവ് ലിയോ സിനിമയിലൂടെ കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. സൂപ്പർസ്റ്റാർ സിനിമകളും ഫാൻസിനു വേണ്ടി മാത്രം ചെയ്തിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തനായ ഒരു വിജയ് എന്ന നടനെ ലിയോയിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകരും. ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ വിജയ്‌യെ കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ വൈറൽ ആവുകയാണ്. പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ലിയോ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്.



 ഈ സിനിമയുടെ പൂജ സമയത്ത് ഞാനും അദ്ദേഹവും ഫൈറ്റ് മാസ്റ്റർ അൻപ്അറിവർ മാസ്റ്ററുമൊക്കെ ഇരുന്നു സംസാരിക്കുമ്പോൾ എന്നെ വിളിച്ചിട്ട് പുള്ളി പറഞ്ഞു, എന്നെകൊണ്ട് പറ്റുന്ന അത്രയും ഞാൻ തന്നെ ചെയ്യും, എന്നെക്കൊണ്ട് പറ്റാത്ത സാഹചര്യം വന്നാൽ ഞാൻ തന്നെ നിങ്ങളോട് പറയാം. അതുവരെ നിങ്ങൾ ആരും ഡ്യൂപ്പ് എന്നൊരു കാര്യത്തെക്കുറിച്ച് ആലോചിക്കുകയെ ചെയ്യരുത് എന്ന്. ചെറിയ ചെറിയ ഷോട്ടുകൾ ഉണ്ട്, കാൽ മാത്രം വരുന്നത് കൈ മാത്രം വരുന്നത് അങ്ങിനെയൊക്കെ. അതൊക്കെ സാധാരണ പെട്ടെന്ന് തീർക്കുവാൻ വേണ്ടി ഡ്യൂപ്പ് വച്ച് സാധാരണ എല്ലാവരും തീർക്കാറുണ്ട്. പക്ഷെ അതിനുപോലും അദ്ദേഹം സമ്മതിച്ചില്ല. ഇത് എന്റെ കൈ അല്ലെന്നു എന്റെ ഫാൻസ്‌ പെട്ടെന്ന് കണ്ടുപിടിക്കും അതുകൊണ്ട് വേണ്ടാ എന്നൊക്കെ ആയിരുന്നു അദ്ദേഹം പറയുന്ന മറുപടി. അതിലെ ചില ഫൈറ്റ് സീനിലെ റിസ്കുകൾ കാണുമ്പോൾ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ മാസ്റ്റർ വേണ്ടാന്ന് പറയും. 



ഫൈറ്റേഴ്സ് ഒക്കെ അതിൽ ട്രെയിൻഡ് ആയവർ ആണ്. പക്ഷെ അദ്ദേഹം കേൾക്കില്ല, അദ്ദേഹം എല്ലാ റിസ്കും ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിലൊക്കെ ബേസിക്കായ ഒരു ഡിസിപ്ലിൻ സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഇത്ര ഫുഡ് കഴിക്കണം, എന്തൊക്കെ ഫുഡ് കഴിക്കണം, എത്ര സമയം ഉറങ്ങണം, എത്ര സമയം വർക്ക്ഔട്ട് ചെയ്യണം ഇങ്ങിനെയുള്ള കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നയാളാണ്. സിനിമയിൽ വന്ന കാലം മുതൽ ഇന്ന് വരെയും അദ്ദേഹത്തിന് ഏതാണ്ട് ഒരേ വെയിറ്റ് ആണ്" - ലോകേഷ് കനകരാജ് പറയുന്നു. "ഗോഡൗൺ കത്തിക്കുന്ന സീൻ ഒരു 20 ദിവസമൊക്കെ എടുത്ത് ഷൂട്ട് ചെയ്തതാണ്. എന്റെ അറിവിൽ വിജയ് അണ്ണൻ ഇതുപോലെ ഒരു ഫൈറ്റ് മുൻപ് ചെയ്തിട്ടില്ല.



ഞാൻ അദ്ദേഹത്തോടും ചോദിച്ചിരുന്നു, ഈ അളവിലൊക്കെ നിങ്ങളെ ഏതേലും സിനിമയിൽ ആരെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടോ എന്ന്. ഇല്ലന്ന് ആയിരുന്നു മറുപടി. ഭീകരമായ എഫേർട്ട് ആയിരുന്നു അദ്ദേഹം ഇതിൽ എടുത്തത്. ഒരു നൂറ്റമ്പതു പേര് അദ്ദേഹത്തെ എടുത്തുകൊണ്ട് പോകുന്ന സീൻ ഉണ്ട്. അതിലൊക്കെ അവരുടെയൊക്കെ നഖങ്ങൾ ഒക്കെ കൊണ്ട് എത്രയൊക്കെ സ്‌ക്രാച്ചു വീണെന്ന് അറിയാമോ അദ്ദേഹത്തിന്റെ ദേഹത്തൊക്കെ. അത് അത്രയും വേദനയൊക്കെ സഹിച്ചിട്ടും അദ്ദേഹം അത് ചെയ്തു.

Find Out More:

Related Articles: