കൊല്ലത്ത് അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ!

Divya John
 കൊല്ലത്ത് അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ!  പോലീസുകാർ കുറ്റക്കാരല്ലെന്ന ഡിഐജിയുടെ റിപ്പോർട്ട് തള്ളിയാണ് എഡിജിപി വിജയ് സാഖറെ (vijay sakhare) പോലീസുകാർക്കെതിരെ നടപടി എടുത്തത്. ഇതിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ ഐപിഎസ് അസോസിയേഷൻ സസ്പെൻഷൻ നീതികരിക്കാനാവാത്തതെന്ന് വിമർശിച്ചു.പോലീസ് - അഭിഭാഷക തർക്കത്തിൽ കരുനാഗപ്പള്ളി എസ് എച്ച് ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. മദ്യപിച്ച് വാഹനം ഓടിച്ച് പ്രശനമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ 5 ന് രാത്രി പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ബഹളം വച്ചതോടെ മറ്റ് കുറ്റങ്ങളും ചുമത്തി. എന്നാൽ ജയകുമാറിനെ പോലീസ് മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും രംഗത്തെത്തി.



   പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമരവും തുടങ്ങി. കരുനാഗപ്പഉളി എസ് എച്ച് ഒ ജി ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ് ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഭിഭാഷകരുടെ പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി ഐ ജി തുടർ അന്വേഷണം നടത്തുവെന്നും ഉത്തരവിൽ പറയുന്നു.അഭിഭാഷകരും പോലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പോലീസുകാർക്കെതിരായ നടപടി. അതിനാൽ പോലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപിയും നിർദേശിച്ചിരുന്നു. 



  ഇതെല്ലാം മറി കടന്നാണ് വിജയ് സാഖറയുടെ നടപടി. അഭിഭാഷകരുടെ സമ്മർദത്തിന് മുന്നിൽ നിരപരാധികളായ പോലീസുകാരെ എഡിജിപി ബലിയാടാക്കിയെന്നാണ് ഉയരുന്ന വിമർശനം.എന്നാൽ നടപടിക്കെതിരെ സേനയിൽ പ്രതിഷേധം ശക്തമായി. നടപടി നീതികരിക്കാത്തതെന്നും പിൻ വലിക്കണമെന്നും ആവശ്യപ്പെട്ടd ഐ പി എസ് അസോസിയേഷേൻ വാർത്താകുറിപ്പിറക്കി. അഭിഭാഷകർ ആരോപിക്കുന്നത് പോലെ മർദനം ഉണ്ടായിട്ടില്ലെന്നായിരുന്നു ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ആരോപണ വിധേയനായ സി ഐ ഗോപകുമാർ ആ സമയം സ്ഥലത്തില്ലായിരുന്നെന്നും കണ്ടെത്തിയിരുന്നു.


കരുനാഗപ്പഉളി എസ് എച്ച് ഒ ജി ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ് ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഭിഭാഷകരുടെ പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി ഐ ജി തുടർ അന്വേഷണം നടത്തുവെന്നും ഉത്തരവിൽ പറയുന്നു.അഭിഭാഷകരും പോലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പോലീസുകാർക്കെതിരായ നടപടി. അതിനാൽ പോലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപിയും നിർദേശിച്ചിരുന്നു. ഇതെല്ലാം മറി കടന്നാണ് വിജയ് സാഖറയുടെ നടപടി.  

Find Out More:

Related Articles: